/indian-express-malayalam/media/media_files/uploads/2017/04/trainss.jpg)
ലക്‌നൗ: മീററ്റ്- ലക്‌നൗ രാജ്യ റാണി എക്‌സ്പ്രസ് പാളം തെറ്റി നിരവധി പേര്‍ക്ക് പരുക്ക്. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. എട്ട് ബോഗികളാണ് അപകടത്തില്‍പെട്ടത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
രാവിലെ 8.15ഓടെയാണ് അപകടം ഉണ്ടായതെന്ന് റെയില്‍വെ വ്യക്തമാക്കി. സംഭവസ്ഥലത്തേക്ക് ഉന്നത ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനത്തിന് അയച്ചതായി റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.
Personally monitoring situation.Directed senior officers to rush to the spot.Ensure speedy relief and rescue operations 1/ https://t.co/lNoLkDHcI6
— Suresh Prabhu (@sureshpprabhu) April 15, 2017
പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. കോശി പാലത്തിന് അടുത്താണ് ട്രെയിന്‍ പാളം തെറ്റിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിആര്‍എമ്മും ചികിത്സാ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Enquiry ordered to look into the cause,strict action will be taken against any lapse 2/
— Suresh Prabhu (@sureshpprabhu) April 15, 2017
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.