പാരിസ്: ഫ്രാൻസിലെ പാരീസിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഈഫല്‍ ഗോപുരത്തിന് മുകളില്‍ ഒരാള്‍ പിടിച്ചു കയറിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഗോപുരം കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിക്കുന്നത് ഫ്രാന്‍സ് ടെലിവിഷന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആരാണ് ഗോപുരത്തിന് മുകളില്‍ കയറിയതെന്ന് വ്യക്തമല്ല.
Un homme aperçu escaladant la tour Eiffel, le monument évacué pic.twitter.com/JXRg0cwIls
— BFM Paris (@BFMParis) May 20, 2019
പൊലീസ് സ്ഥലത്തെത്തി ഇയാളെ താഴെ ഇറക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈഫല്‍ ഗോപുരം താത്കാലികമായി അടച്ചു പൂട്ടിയതായി അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.