വീട്ടിലിരുന്ന് പഠനം; രക്ഷിതാക്കൾക്കുള്ള മാർഗ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം

സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ചാണ് മാർഗനിർദേശങ്ങൾ

covid 19, കോവിഡ്-19, coronavirus, കൊറോണവൈറസ്‌, lockdown, ലോക്ക്ഡൗണ്‍, online learning, ഓണ്‍ലൈന്‍ ലേണിങ്‌, kerala, students out of online learning, pinarayi vijayan,

കോവിഡ്-19 മഹാമാരി കാരണം സ്കൂളുകൾ അടച്ചിരിക്കുന്നതിനാൽ വീട്ടിൽനിന്ന് പഠനം നടത്തുന്ന കുട്ടികളെ എങ്ങനെ സഹായിക്കാമെന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള മാർഗനിർദേശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

കുട്ടികൾക്ക് സുരക്ഷിതവും ആകർഷകവും ക്രിയാത്മകവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും അവരെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള പ്രതീക്ഷകൾ പുലർത്തുന്നതിന്റെയും ആവശ്യകതയെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. അവരുടെ ആരോഗ്യം പരിപാലിക്കുന്നതും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കുന്നതും സംബന്ധിച്ചുമുള്ള നിർദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

‘സ്കൂൾ അടച്ച സമയത്തും അതിനുശേഷവും ഗാർഹിക പഠനങ്ങളിൽ രക്ഷാകർത്താക്കൾക്കുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ്’ പുറത്തിറക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിശാങ്ക് ട്വീറ്റ് ചെയ്തു. ഏത് വിദ്യാഭ്യാസ നിലവാരത്തിലുള്ള രക്ഷിതാക്കൾക്കും മക്കളെ പഠനത്തിൽ സഹായിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മാർഗനിർദേശങ്ങളിൽ പറയുന്നതായി അദ്ദേഹം വ്യക്താമാക്കി.

Read More: പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും

ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾക്കനുസൃതമായാണ് മാർഗ്ഗനിർദ്ദേശങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രവർത്തനങ്ങളെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത്. മൂന്ന് മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികളെ അടിസ്ഥാന ഘട്ടം അഥവാ ഫൗണ്ടേഷൻ സ്റ്റേജ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എട്ട് വയസ്സ് മുതൽ 11 വയസ്സ് വരെ പ്രിപ്പറേറ്ററി സ്റ്റേജ്, 11 മുതൽ 14 വയസ്സ് വരെ മിഡിൽ സ്റ്റേജ്, 14 മുതൽ 18 വയസ്സ് വരെ സെകൻഡറി സ്റ്റേജ് എന്നിങ്ങനെയാണ് മറ്റു ഘട്ടങ്ങൾ.

മാർനിർദേശങ്ങൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ ലളിതവും നിർദ്ദേശങ്ങൾക്കനുസരിച്ച് പൂർത്തീകരിക്കുന്നവയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അവ പ്രാദേശിക ആവശ്യങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസൃതമായി പാകപ്പെടുത്താനും കഴിയുമെന്നും പ്രസ്താവനയിൽ പറയുന്നു.

Read More: കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം

കുട്ടികളുടെ പഠനത്തിലെ പുരോഗതി രേഖപ്പെടുത്തുന്നതിലും പ്രതിഫലിപ്പിക്കുന്നതിലും അധ്യാപകരുമായി മാതാപിതാക്കളുടെ സഹകരണം പ്രധാനമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഗൃഹപാഠം, പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ, തീരുമാനങ്ങൾ എന്നിവയിൽ രക്ഷിതാക്കളോട് കൂടിയാലോചന നടത്തണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Education ministry releases guidelines for parents to facilitate childrens home based learning

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express