Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

കർഷകരുടെ ട്രാക്ടർ റാലി; മാധ്യമപ്രവർത്തകരെ ലക്ഷ്യംവയ്ക്കുന്നതിനെ അപലപിക്കുന്നതായി എഡിറ്റേഴ്സ് ഗിൽഡ്

മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള ശ്രമമാണ് ഈ നടപടികളെന്ന് എഡിറ്റേഴ്സ് ഗിൽഡ് അഭിപ്രായപ്പെട്ടു

Shashi Tharoor, Farmers protests, Farmers, Mrinal Pandey, Zafar Agha, Rajdeep Sardesai, Farm laws, Republic day violence, FIR against shashi Tharoor, India news, Indian Express, കർഷക സമരം, രാജ്ദീപ് സർദേശായ്, ശശി തരൂർ, എഡിറ്റേഴ്സ് ഗിൽഡ്, ie malayalam

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയെത്തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർക്കെതിരേ സ്വീകരിച്ച നിയമനടപടികളെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തടസ്സപ്പെടുത്താനുമുള്ള ശ്രമമായാണ് ഈ നടപടികളെന്നും പരാതികൾ ഉടനടി പിൻവലിക്കണമെന്നും മാധ്യമങ്ങളെ ഭയമില്ലാതെ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡിന്റെ പ്രസ്താവനയിൽ പറയുന്നു.

റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂർ, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേസായ്, മൃണാൾ പാണ്ഡെ, സഫർ ആഘ, അനന്ത് നാഥ്, വിനോദ് ജോസ് എന്നിവർക്കെതിരെ ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഒന്നിലധികം എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കെതിരായ എഫ്ഐആറിൽ അവർ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്വീറ്റുകൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പറയുന്നു.

Read More: സിംഘുവിൽ സംഘർഷം; കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി

രാജ്ദീപ് സർദേസായിക്കെതിരെ ചുമത്തിയ കേസുകളിൽ പ്രതിഷേധമറിയിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇക്കാര്യത്തിൽ മാധ്യമങ്ങളിൽ ഭൂരിഭാഗം പേരും മൗനം പാലിക്കുന്നത് ആശ്ചര്യകരമാണെന്ന് പറഞ്ഞു. “നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ നാം ശബ്ദമുയർത്തണം. മാധ്യമങ്ങൾ നമ്മുടെ ജനാധിപത്യത്തിന്റെ ഒരു പ്രധാന സ്തംഭമാണ്,” അവർ ട്വീറ്റ് ചെയ്തു.

രാജ്യം നിലകൊള്ളുന്ന ജനാധിപത്യ മൂല്യങ്ങൾക്കെതിരായ ആക്രമണമാണ് മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് നടക്കുന്നതെന്ന് എഡിറ്റേഴ്സ് ഗിൽഡ് അഭിപ്രായപ്പെട്ടു. രാജ്യദ്രോഹം പോലുള്ള നിരവധി നിയമങ്ങൾ പലപ്പോഴും “അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്നതിന്” ഉപയോഗിക്കുന്നുവെന്ന വസ്തുത ഗൗരവമായി മനസ്സിലാക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു. “അത്തരം നിയമങ്ങളുടെ ദുരുപയോഗം” മാധ്യമപ്രവർത്തനത്തന് തടസ്സമാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഗിൽഡ് ജുഡീഷ്യറിയോട് അഭ്യർത്ഥിച്ചു.

Read More: റിപ്പബ്ലിക് ദിനത്തിലെ അക്രമം ദൗർഭാഗ്യകരം: രാഷ്ട്രപതി

സംഭവത്തിൽ ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ് പ്രതിഷേധം അറിയിച്ചു. മാധ്യമപ്രവർത്തകർക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കണമെന്ന് ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റിന് വേണ്ടി പ്രസിഡന്റ് എസ്.കെ.പാണ്ഡെ, ജനറൽ സെക്രട്ടറി സുജാത മധോക് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

“കർഷക പ്രക്ഷോഭത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് എഡിറ്റർമാരും സ്ഥാപന ഉടമകളും ഉൾപ്പെടെ ആറ് മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റവും മറ്റ് നിരവധി ചാർജുകളും ചുമത്തിയത് നടുക്കുന്ന കാര്യമാണ്. മാധ്യമപ്രവർത്തക നേഹ ദീക്ഷിതിനെതിരെ നിരന്തര ഭീഷണി ഉയരുകയും അവരുടെ വീട്ടിൽ അതിക്രമിച്ച് കടക്കാനുള്ള ശ്രമമുണ്ടാവുകയും ചെയ്തതിനെ ആശങ്കയോടെയാണ് കാണുന്നത്. കൂടാതെ, ‘വനിതാ മാധ്യമ പ്രവർത്തകർ’ എന്ന് വിളിക്കപ്പെടുന്നവരെ കർഷകർ ഉപദ്രവിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നതിലും ആശങ്ക അറിയിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Editors guild strongly condemns targeting journalists red fort violence

Next Story
സിംഘുവിൽ സംഘർഷം; കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിdelhi protest, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express