ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വന്നതിനു പിന്നാലെ ശശികലയ്ക്ക് പകരം എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതായാണ് സൂചന. കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ശശികല പക്ഷം അറിയിച്ചു. കൂവത്തൂരില ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
എം.എല്‍.എമാരും ശശികലയുമുള്ള കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് വന്‍ പൊലിസ് സന്നാഹമെത്തി. ഐ.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാല് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസുകളും ഇവിടെയെത്തിയിട്ടുണ്ട്. എം.എല്‍.എമാരെ ഇവിടെ നിന്നും നീക്കുമെന്നാണ് സൂചന. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സുപ്രീംകോടതി വിധിയില്‍ തിരിച്ചടി ലഭിച്ചെങ്കിലും പനീര്‍ശെല്‍വത്തെ ഭരിക്കാന്‍ വിടില്ലെന്ന നിലപാടിലാണ് ശശികല. എന്നാല്‍ അമ്മയുടെ ഭരണം മറ്റാരുുടേയും പിന്തുണയില്ലാതെ താന്‍ തുടരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പനീര്‍ശെല്‍വം അറിയിച്ചു.