ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസാമി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.വിദ്യാസാഗർ റാവുവാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. മന്ത്രിസഭയിൽ 31 മന്ത്രിമാരാണുള്ളത്. കഴിഞ്ഞ മന്ത്രിസഭയിൽ 32 മന്ത്രിമാരാണുണ്ടായിരുന്നത്. ഒ.പനീർസെൽവവും കെ.പാണ്ഡ്യരാജനും ഒഴികെയുള്ള എല്ലാവരും പുതിയ മന്ത്രിസഭയിലും ഇടം നേടിയിട്ടുണ്ട്.

ഇന്നു രാവിലെയാണ് മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ പളനിസാമിയെ ക്ഷണിച്ചത്. 15 ദിവസമാണ് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ പളനിസാമിക്ക് ഗവണർ സമയം നൽകിയിരിക്കുന്നത്. 135 എംഎൽഎമാരാണ് നിയമസഭയിൽ എഐഎഡിഎംകെയ്ക്കുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ 117 വോട്ടുകളാണ് വേണ്ടത്. തനിക്ക് 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് പളനിസാമിയുടെ അവകാശവാദം. ഈ സാഹചര്യത്തിൽ പളനിസാമിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുമെന്നുറപ്പാണ്.

മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

തമിഴ്നാട്ടിൽ ഇന്നു ചുമതലയേറ്റ മന്ത്രിമാരും വകുപ്പുകളും:

1. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി- പൊതുഭരണം, ആഭ്യന്തരം, പൊലീസ്, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ചുമതല, ധനം, പൊതുമരാമത്ത്

2. ഡിണ്ടിഗൽ ശ്രീനിവാസൻ- വനം

3. കെ.എ.സെങ്കോട്ടയ്യൻ- സ്കൂൾ വിദ്യാഭ്യാസം

4. സെല്ലൂർ കെ.രാജു- സഹകരണം, തൊഴിൽ

5. പി.തങ്കമണി- വൈദ്യുതി, എക്സൈസ്, മദ്യനിരോധനം

6. എസ്.പി.വേലുമണി- തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, പ്രത്യേക പദ്ധതികളുടെ നടത്തിപ്പ്

7. ഡി.ജയകുമാർ- ഫിഷറീസ്

8. സി.വി.ഷൺമുഖം- നിയമം, കോടതി, ജയിൽ

9. കെ.പി.അൻപഴകൻ- ഉന്നത വിദ്യാഭ്യാസം

10. ഡോ. വി.സരോജ- സാമൂഹ്യക്ഷേമം

11. കെ.സി.കറുപ്പണ്ണൻ- പരിസ്ഥിതി

12. എം.സി.സമ്പത്ത്- വ്യവസായം

13. ആർ.കാമരാജ്- ഭക്ഷ്യം, സിവിൽ സപ്ലൈസ്,

14. ഒ.എസ്.മണിയൻ- കൈത്തറി, ടെക്സ്റ്റൈൽസ്

15. ഉദുമലൈ രാധാകൃഷ്ണൻ- ഹൗസിങ്, നഗര വികസനം

16. സി.വിജയഭാസ്കർ- ആരോഗ്യം, കുടുംബക്ഷേമം

17. സേവൂർ രാമചന്ദ്രൻ- ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്

18. ആർ.ദുരൈക്കണ്ണ്- കൃഷി, മൃഗക്ഷേമം

19. കടമ്പൂർ രാജു- വാർത്താ വിതരണം

20. ആർ.ബി.ഉദയകുമാർ- റവന്യൂ

21. കെ.ടി.രാജേന്ദ്ര ബാലാജി- ചെറുകിട വ്യവസായം

22. കെ.സി.വീരമണി- വാണിജ്യ നികുതി

23. പി.ബെഞ്ചമിൻ- ഗ്രാമ വ്യവസായം

24. വെള്ളമാണ്ടി എൻ.നടരാജൻ- ടൂറിസം

25. എസ്.വളർമതി- പിന്നാക്ക, ന്യൂനപക്ഷ ക്ഷേമം

26. വി.എം.രാജലക്ഷ്മി- ആദിദ്രാവിഡ, ആദിവാസി ക്ഷേമം

27. ഡോ. എം.മണികണ്ഠൻ- ഐടി

28. എം.ആർ.വിജയഭാസ്കർ- ഗതാഗതം

29. ജി.ഭാസ്കരൻ- ഖാദി

30. നിലോഫർ കബിൽ- തൊഴിൽ വകുപ്പ്

31. പി.ബാലകൃഷ്ണ റെഡ്ഡി- മൃഗസംരംക്ഷണ വകുപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook