Latest News

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ ദേശ്‌മുഖ് ഇഡിക്ക് മുന്‍പാകെ ഹാജരായില്ല

മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയായ ദേശ്മുഖിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ, പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പാലാന്‍ഡെ എന്നിവരെ ഇന്നു രാവിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു

anil deshmukh, ED attaches Anil Deshmukh’s assets, Enforcement Directorate, former Maharashtra home minister Anil Deshmukh, PMLA case, mumbai news, ie malayalam

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്‍പാകെ ചോദ്യം ചെയ്യലിനു ഹാജരായില്ല. ഇന്നു രാവിലെ 11നു ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് ദേശ്മുഖിന് ഇഡി നോട്ടിസ് നല്‍കിയിരുന്നത്.

” ഇഡിക്ക് കത്ത് നല്‍കി. അന്വേഷണരീതി സംബന്ധിച്ച് യാതൊരു അറിവുമില്ലാത്തതിനാല്‍ ചോദ്യം ചെയ്യപ്പെടേണ്ട രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അതുകൊണ്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ഇതിന്മേല്‍ ഇഡി മറുപടി നല്‍കണം,” ഇഡി ഓഫിസ് സന്ദര്‍ശിച്ച ദേശ്മുഖിന്റെ അഭിഭാഷകന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.

ദേശ്മുഖിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ, പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പാലാന്‍ഡെ എന്നിവരെ ഇന്നു രാവിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ദേശ്മുഖിന്റെ വസതിയില്‍ ഇഡി തിരച്ചില്‍ നടത്തിയതിനു പിന്നാലെയാണ് രണ്ടുപേരുടെ അറസ്റ്റുണ്ടായത്. മുംബൈയിലെ പത്തോളം ബാര്‍ ഉടമകള്‍ മൂന്ന് മാസത്തിനിടെ ദേശ്മുഖിന് നല്‍കിയതായി ആരോപിക്കുന്ന നാല് കോടി രൂപയുടെ തെളിവ് ഇഡി കണ്ടെത്തിയതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, ദേശ്മുഖിന്റെ നാഗ്പൂരിലെ വസതി, ഷിന്‍ഡെ, പാലാണ്ടെ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങള്‍ ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ ഇഡി തിരച്ചില്‍ നടത്തിയിരുന്നു.

ദേശ്മുഖിനെതിരെ മുംബൈ പൊലീസ് മുന്‍ കമ്മിഷണര്‍ പരം ബിര്‍ സിങ് ഉന്നയിച്ച അഴിമതി ആരോപണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിന് അനുസൃതമായാണ് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ഇഡിയുടെ അന്വേഷണം. എന്നാല്‍ എല്ലാ ആരോപണങ്ങളും ദേശ്മുഖ് നിഷേധിച്ചിട്ടുണ്ട്.

മുംബൈ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തില്‍ പരം ബിര്‍ സിങ്, ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സസ്‌പെന്‍ഷനിലായ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വെയ്‌സ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരോട് 100 കോടി രൂപ പിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. മുംബൈയിലെ 1,750 ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍നിന്നും ഓരോ മാസവും 40-50 കോടി വീതം ഉള്‍പ്പെടെ പിരിക്കാനായിരുന്നു ആവശ്യപ്പെട്ടതെന്നും കത്തില്‍ ആരോപിച്ചിരുന്നു.

Also Read: ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: അവർക്കെതിരെ പോരാടുമെന്ന് എൻസിപി

നിയമവിരുദ്ധമായ പ്രതിഫലം നേടിയെന്ന് ആരോപിച്ചാണ് ദേശ്മുഖിനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു. ഏപ്രിലില്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണിത്. ചില അനാവശ്യ നേട്ടങ്ങള്‍ക്കായി ദേശ്മുഖ് തന്റെ ഔദ്യോഗിക സ്ഥാനം ഉപയോഗിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസിലെ സ്ഥലം മാറ്റങ്ങളെയും നിയമനങ്ങളെയും സ്വാധീനിച്ചിട്ടുണ്ടെന്നും പരം ബിര്‍ സിങ് ആരോപിച്ചതായി സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നു.

മുകേഷ് അംബാനിയുടെ വസതിക്കു പുറത്തുണ്ടായ ബോംബ് ഭീഷണി സംബന്ധിച്ച കേസിലും വ്യവസായി മന്‍സുഖ് ഹിരാനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും സച്ചിന്‍ വെയ്‌സിനെതിരെ എന്‍ഐഎ അന്വേഷണം നടക്കുകയാണ്. കസ്റ്റഡി മരണക്കേസില്‍ 15 വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വെയ്‌സ് 2020ല്‍ ആണ് സര്‍വിസില്‍ തിരിച്ചെത്തിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ed summons anil deshmukh in money laundering case arrests his personal assistant secretary

Next Story
സമരം തുടങ്ങിയിട്ട് ഏഴ് മാസം; ഡൽഹിയിലേക്ക് മാർച്ച് നടത്താൻ കർഷകർ, മൂന്ന് മെട്രോ സ്റ്റേഷൻ അടച്ചുFarmers protest, Delhi farmers protest, Delhi farmers rally, delhi republic day rally, delhi tractor rally, delhi farmer rally route, tractor rally route, കർഷക സമരം, ട്രാക്ടർ പരേഡ്, malayalam news, news in malayalam, national news in malayalam, വാർത്ത, വാർത്തകൾ, മലയാളം വാർത്ത, മലയാളം വാർത്തകൾ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com