Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

സുശാന്തിന്റെ മരണം: റിയ ചക്രവർത്തിക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു

ഒരു വർഷത്തിനുള്ളിൽ‌ 15 കോടി രൂപ സുശാന്തിൻറെ അക്കൌണ്ടിൽ‌ നിന്നും അറിയപ്പെടാത്ത അല്ലെങ്കിൽ‌ നടനുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ബാങ്ക് അക്കൌ0ണ്ടുകളിലേക്ക് അയച്ചതായി ആരോപിക്കുന്നു

rhea chakraborty, rhea chakraborty fir, sushant singh rajput, sushant singh rajput case, sushant singh, സുശാന്ത് സിങ് രജ്‌പുത്, റിയ ചക്രവർത്തി, sushant singh rajput news, amit shah, Rhea Chakraborty, സുശാന്ത് ആത്മഹത്യ സിബിഐ അന്വേഷണം, Indian express malayalam, IE malayalam, rhea chakraborty sushant singh rajput, sushant singh rajput suicide, sushant singh rajput death case, sushant singh rajput news

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിക്കും ബന്ധുക്കൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് വെള്ളിയാഴ്ച കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യത്തിൽ എഫ്‌ഐആർ നൽകാൻ ഇ ഡി നേരത്തെ ബീഹാർ പോലീസിന് കത്തെഴുതിയിരുന്നു. ജൂലൈ 25 ന് പട്‌ന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറിൽ, സുശാന്തിന്റെ പിതാവ് കെ കെ സിങ് നടി റിയ ചക്രവർത്തിു മറ്റ് അഞ്ച് പേരുമാണ് സുശാന്തിന്റെ മരണത്തിന് ഉത്തരവാദികൾ എന്ന് ആരോപിച്ചിരുന്നു.

എഫ്‌ഐ‌ആറിൽ‌, ഒരു വർഷത്തിനുള്ളിൽ‌ 15 കോടി രൂപ സുശാന്തിൻറെ അക്കൌണ്ടിൽ‌ നിന്നും അറിയപ്പെടാത്ത അല്ലെങ്കിൽ‌ നടനുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ബാങ്ക് അക്കൌ0ണ്ടുകളിലേക്ക് അയച്ചതായി ആരോപിക്കുന്നു. വീട്ടിൽ റിയ സുശാന്തിന് അമിതമായി മരുന്ന് നൽകിയതായും നടൻ ഡെങ്കിപ്പനി ബാധിതനാണെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നതായും ആരോപിക്കുന്നു.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അഭിനേത്രി റിയ ചക്രവർത്തിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് സാധ്യതയുണ്ടോയെന്ന് ഇഡി പരിശോധിക്കും. ഇതിനായി റിയയ്ക്കെതിരായ എഫ്ഐആർ കൈമാറണമെന്ന് ബിഹാർ പൊലീസിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്ഐആർ പഠിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ തീരുമാനത്തിലെത്തുക.

റിയ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് സുശാന്തിന്റെ പിതാവ് പൊലീസിൽ പരാതി നൽകിയത്. സുശാന്തിനെ റിയ സാമ്പത്തികവും മാനസികവുമായി തളർത്തിയതായി സുശാന്തിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നൽകിയ പരാതിയിൽ ഒരു യൂറോപ്യൻ ടൂറിനിടയിൽ സുശാന്തിന്റെ ക്രെഡിറ്റ് കാർഡ് റിയ ദുരുപയോഗം ചെയ്തുവെന്നാണ് കെ കെ സിങ് ആരോപിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഐപിസി 341, 342, 380, 406, 420, 306 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പട്ന പൊലീസ് അറിയിച്ചു. നേരത്തെ സുശാന്തിന്റെ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന മുംബൈ പൊലീസ് റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യവുമായി റിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

നേരത്തെ റിയ തന്നെ ഉപദ്രവിക്കുന്നുവെന്നും റിയയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സുശാന്ത് തനിക്ക് സന്ദേശമയച്ചതായി, നടന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലോഖണ്ടെ ബിഹാർ പൊലീസിന് മൊഴി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. റിയയുമായുള്ള ബന്ധത്തെ കുറിച്ച് സുശാന്ത് തനിക്ക് അയച്ച സന്ദേശങ്ങൾ അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിങ്ങിനെ കാണിക്കുകയും അവ പൊലീസിന് കൈമാറുകയും ചെയ്തു എന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ സുശാന്തിന്റെ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന മുംബൈ പൊലീസ് റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യവുമായി റിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചിരുന്നു. അതേസമയം, പട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രവർത്തി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ed seeks sushant fathers fir against rhea chakraborty to check possibility of pmla case

Next Story
ലോകത്ത് കോവിഡ് ബാധിതർ 1.68 കോടി കവിഞ്ഞു; ഇന്ത്യയിൽ 16 ലക്ഷത്തിലധികംCovid, covid death
The moderation of comments is automated and not cleared manually by malayalam.indianexpress.com