scorecardresearch

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എഎപി എംഎല്‍എ അമാനത്തുള്ള ഖാന്റെ വസതിയില്‍ ഇ ഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പലയിടത്തും തിരച്ചില്‍ നടക്കുന്നുണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പലയിടത്തും തിരച്ചില്‍ നടക്കുന്നുണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

author-image
WebDesk
New Update
Amanathulla khan|ED|AAP

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എഎപി എംഎല്‍എ അമാനത്തുള്ള ഖാന്റെ വസതിയില്‍ ഇ ഡി റെയ്ഡ്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇ ഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പലയിടത്തും തിരച്ചില്‍ നടക്കുന്നുണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment

കഴിഞ്ഞ വര്‍ഷം, ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഖ്ലയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി) അറസ്റ്റ് ചെയ്തിരുന്നു. വഖഫ് ബോര്‍ഡിലെ അനധികൃത നിയമനങ്ങള്‍, ചട്ടങ്ങളുടെ ലംഘനം, ഫണ്ട് ദുരുപയോഗം എന്നിവ സംബന്ധിച്ച് എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ 2020 ല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. ഡല്‍ഹി എസിബി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

ഡല്‍ഹി വഖഫ് ബോര്‍ഡിലെ അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട് അമാനത്തുള്ള ഖാനും മറ്റുള്ളവര്‍ക്കുമെതിരെ എസിബിയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ഇഡി സ്വമേധയാ കേസെടുത്തിരുന്നു. ഹാഫിസ് ഇര്‍ഷാദ് ഖുറേഷി എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ പ്രകാരം വഖഫ് ബോര്‍ഡില്‍ 33 പേരെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്തു. ബോര്‍ഡില്‍ നിയമിച്ചവരില്‍ ചിലര്‍ ഖാനുമായി ബന്ധമുള്ളവരാണെന്നും മിക്കവരും അദ്ദേഹത്തിന്റെ മണ്ഡലമായ ഓഖ്ലയില്‍ നിന്നുള്ളവരുമാണെന്നായിരുന്നു ആരോപണം.

Advertisment

ഇത്തരം നിയമവിരുദ്ധ റിക്രൂട്ട്മെന്റിനെതിരെ ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ അന്നത്തെ സിഇഒ പ്രസ്താവന നല്‍കുകയും മെമ്മോറാണ്ടം നല്‍കുകയും ചെയ്തിരുന്നുവെന്ന് എസിബി മേധാവി മധുര്‍ വര്‍മ പറഞ്ഞിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തെ തടസ്സപ്പെടുത്തുകയും തനിക്കെതിരെ സാക്ഷികള്‍ പുറത്തുവരുന്നത് തടയുകയും ചെയ്യുന്നതിനാല്‍ അമാനത്തുള്ള ഖാനെ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ എസിബി മേധാവി എസ് കെ ഗൗതം നേരത്തെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സെക്രട്ടേറിയറ്റിന് കത്തയച്ചിരുന്നു.

Aap Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: