വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ‘ബൈജൂസ് ന്റെ ബെംഗളൂരുവിലെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ ഫണ്ടിങ് നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് റെയ്ഡ്. 2011 മുതല്‍ കമ്പനിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്ഡിഐ) ലഭിച്ച 28,000 കോടി രൂപയില്‍ 9,700 കോടി രൂപ വിദേശത്തേക്ക് മാറ്റിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
അതേസമയം പരിശോധന സാധാരണ അന്വേഷണത്തിന്റെ ഭാഗമാണെന്നും ഇഡിയുമായി സഹകരിക്കുകയാണെന്നും സിഇഒ ബൈജു രവീന്ദ്രന്‍ പറഞ്ഞു. കമ്പനി സിഇഒ രവീന്ദ്രന്‍ ബൈജുവിന്റെ വസതിയിലും ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് പരിസരത്തും ഉള്‍പ്പെടെ ബെംഗളൂരുവിലെ മൂന്ന് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ഏജന്‍സി അറിയിച്ചു.
പരിശോധനയ്ക്കിടെ വിവിധ കുറ്റാരോപണ രേഖകളും ഡിജിറ്റല്‍ ഡാറ്റയും വീണ്ടെടുത്തതായി ഇഡി പറഞ്ഞു. .
2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് 28,000 കോടി രൂപ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) പരിശോധനയില്‍ കണ്ടെത്തി. കൂടാതെ, കമ്പനി 9,754 കോടി രൂപയും വിദേശത്തേക്ക് അയച്ചിട്ടുണ്ട്, ഇഡി പ്രസ്താവനയില്‍ പറഞ്ഞു.
‘വിദേശ അധികാരപരിധിയിലേക്ക് അയച്ച തുകയുള്‍പ്പെടെ പരസ്യത്തിന്റെയും മാര്‍ക്കറ്റിംഗ് ചെലവുകളുടെയും പേരില്‍ കമ്പനി 944 കോടി രൂപ അയച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക പ്രസ്താവനകള്‍ തയ്യാറാക്കിയിട്ടില്ല കൂടാതെ നിര്‍ബന്ധമായി ഓഡിറ്റ്
ചെയ്യേണ്ട് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ല. അതിനാല്‍, കമ്പനി നല്‍കിയ കണക്കുകള്‍ ബാങ്കുകളിലെ രേഖയുമായി ഒത്തു നോക്കുകയാണ്.
ഇഡി പ്രസ്താവനയില്‍ പറഞ്ഞു.
സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബൈജൂസിനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് ഇ ഡി പറഞ്ഞു. അന്വേഷണത്തില്‍ കമ്പനി സ്ഥാപകനും സിഇഒയുമായ രവീന്ദ്രന്‍ ബൈജുവിന് ഇഡി സമന്‍സുകള്‍ അയച്ചിരുന്നു. എന്നാല്‍ ബൈജു അംന്വഷണത്തില്‍ നിന്ന് എല്ലായ്‌പ്പോഴും ഒഴിഞ്ഞുമാറുകയായിരുന്നു, അന്വേഷണത്തിനായി ഹാജരായില്ലെന്നും ഇഡി പ്രസ്താവനയില്‍ പറഞ്ഞു.