ന്യൂഡൽഹി: ദിവസവും നിരവധി യാത്രക്കാരാണ് ഡൽഹി മെട്രോയെ ആശ്രയിക്കുന്നത്. അതിനാൽതന്നെ മെട്രോ സ്റ്റഷനുകളിൽ യാത്രക്കാരെ ലക്ഷ്യമിട്ട് പലയിടത്തും എൽഇഡി സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. സാധാരണ ഇവയിൽ പരസ്യം കാണിക്കുകയാണ് പതിവ്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി പോൺ വിഡിയോകൾ പ്രദർശിപ്പിച്ചു. രാജീവ് ചൗക് മെട്രോ സ്റ്റേഷനിലാണ് ഇത് സംഭവിച്ചത്. ഡൽഹിയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനുകളിൽ ഒന്നാണിത്.

എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം യാത്രക്കാർക്ക് മനസ്സിലായില്ല. ചിലർ ദൃശ്യം മുഴുവൻ തങ്ങളുടെ മൊബൈലിൽ ചിത്രീകരിച്ചു. വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഡിഎംആർസി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.

”സ്ക്രീനിൽ വന്ന ക്ലിപ്പുകളെക്കുറിച്ച് ഡിഎംആർസിക്ക് അറിയില്ല. സ്ക്രീനിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് സ്വകാര്യ വ്യക്തികളാണ്. അവർ ഇത്തരത്തിൽ പോൺ വിഡിയോകൾ പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്നും” ഡിഎംആർസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ