scorecardresearch

ഐ-പാക് ഓഫീസിലും പ്രതീക് ജയിനിന്റെ വീട്ടിലും ഇ.ഡി റെയ്ഡ്; പാർട്ടി രേഖകൾ ചോർത്താനുള്ള ശ്രമമെന്ന് മമത ബാനർജി

റെയ്ഡിനെതിരെ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് തൃണമൂൽ കോൺഗ്രസ് എന്നാണ് വിവരം

റെയ്ഡിനെതിരെ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് തൃണമൂൽ കോൺഗ്രസ് എന്നാണ് വിവരം

author-image
WebDesk
New Update
CM Mamata Banerjee

എക്സ്‌പ്രസ് ഫൊട്ടോ

കൊൽക്കത്ത: കൊൽക്കത്തയിലെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജയിനിന്റെ വസതിയിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. കേന്ദ്ര ഏജൻസിയുടെ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും പാർട്ടിയുടെ ആഭ്യന്തര രേഖകളും രഹസ്യങ്ങളും കൈക്കലാക്കാനാണ് ശ്രമിക്കുന്നതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

Advertisment

വ്യാഴാഴ്ചയാണ് കൊൽക്കത്തയിലെ ഐ-പാക് ഓഫീസിലും പ്രതീക് ജയിനിന്റെ വീട്ടിലും കേന്ദ്ര ഏജൻസി പരിശോധന ആരംഭിച്ചത്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് സൂചന. കമ്പനിയുടെ കൊൽക്കത്തയിലെ ആറു സ്ഥലങ്ങളിലും ഡൽഹിയിലെ നാലു സ്ഥലങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു

പരിശോധന നടക്കുന്നിടത്തേക്ക് നേരിട്ടെത്തിയ ശേഷമാണ് മമത ബാനർജി റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള നീക്കത്തിലാണ് ഇ.ഡി എന്നാണ് വിവരം.

Also Read: 66 രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി അമേരിക്ക

തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, ആഭ്യന്തര രേഖകൾ, ഭാവി പദ്ധതികൾ എന്നിവ ചോർത്താനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. ബിജെപിക്ക് രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതുകൊണ്ടാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. അവർക്ക് ഞങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങൾ അറിയണം, അതുകൊണ്ടാണ് അവർ ഐ-പാക്കിനെ ലക്ഷ്യം വെക്കുന്നതെന്ന് മമത കൂട്ടിച്ചേർത്തു. ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയെ ഇത്തരത്തിൽ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പ്രശാന്ത് കിഷോർ സ്ഥാപിച്ച ഐ-പാക്, 2021-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. നിലവിൽ പ്രതീക് ജയിനാണ് ഐ-പാക്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Also Read: മാധവ് ഗാഡ്ഗിൽ: പ്രകൃതിദുരന്തങ്ങൾക്കിടയിൽ മുഴങ്ങിക്കേട്ട പരിസ്ഥിതിയുടെ മനഃസാക്ഷി

റെയ്ഡിനെതിരെ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ നിയമപരമായ നടപടികളുടെ ഭാഗമായാണ് പരിശോധനയെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

അതേസമയം, അന്വേഷണത്തിൽ ഇടപെട്ടതിന് മമതയ്‌ക്കെതിരെ ഇ.ഡി നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി എംഎൽഎയും ബംഗാൾ നിയമസഭ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആവശ്യപ്പെട്ടു. 'ഐ-പാക് ഒരു കോർപ്പറേറ്റ് സ്ഥാപനമാണ്. ഇ.ഡിക്ക് അവരുടെ ഓഫീസുകൾ റെയ്ഡ് ചെയ്യാൻ കഴിയും. മുഖ്യമന്ത്രിയും കൊൽക്കത്ത പൊലീസ് കമ്മീഷണറും ചെയ്തത് ഭരണഘടനാ വിരുദ്ധമാണ്. ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ അവർ ഇടപെടാൻ ശ്രമിച്ചു. ഇ.ഡി മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഐ-പാക് പാർട്ടി ഓഫീസല്ല. പാർട്ടി രേഖകൾ എന്തിനാണ് അവിടെ?,' അദ്ദേഹം ചോദിച്ചു.

Read More: ഇൻഡോർ മലിനജല ദുരന്തം: എട്ട് മരണമെന്ന് സർക്കാർ, നഷ്ടപരിഹാരം നൽകിയത് 18 കുടുംബങ്ങൾക്ക്

Mamata Banerjee ED

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: