/indian-express-malayalam/media/media_files/uploads/2023/10/22.jpg)
സഞ്ജയ് സിങ്ങിന്റെ വസതിയില്‍ ഇഡി റെയ്ഡ് പുരോഗമിക്കുന്നു
ഡൽഹി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങി സഞ്ജയ് സിങ്ങിനെ ഇ ഡി അറസ്റ്റ് ചെയ്തു. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് എംപിയുടെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവിലാണ് അറസ്റ്റ്. നേരത്തെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. വിവാദ മദ്യനയക്കേസില്‍ മാര്‍ച്ച് 9നാണ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്.
നേരത്തെ പാർലമെൻ്റിൻ്റെ മൺസൂൺ സെഷനിൽ സഞ്ജയ് സിങ്ങിനെ സസ്പെൻഡ് ചെയ്തിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു ഈ നടപടി. തുടര്‍ച്ചയായി ചെയറിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നായിരുന്നു സസ്‌പെന്‍ഷന് കാരണമായി ചൂണ്ടിക്കാട്ടിയത്. സസ്പെൻഷനെ തുടർന്ന് സഞ്ജയ് സിങ്ങ് പാർലമെൻ്റ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ഇന്ത്യ സഖ്യവും രംഗത്ത് വന്നിരുന്നു.
നേരത്തെ, മനീഷ് സിസോദിയയുമായി ബന്ധമുള്ള ഡല്‍ഹി വ്യവസായി ദിനേഷ് അറോറയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, സിസോദിയയുടെ കോടികളുടെ സ്വത്തും ഇഡി കണ്ടുകെട്ടിയിരുന്നു. 52 കോടിയുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്. കേസില്‍ കൂട്ടുപ്രതികളായ അമന്‍ദീപ് സിങ്, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര തുടങ്ങിയവരുടെ സ്വത്തും കണ്ടുകെട്ടിയിരുന്നു.
സിസോദിയയുടേയും ഭാര്യ സീമയുടേയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 11 ലക്ഷവും ഇതില്‍പ്പെടും. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ഏപ്രിലിൽ 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2021 നവംബറിലാണ് എഎപി സർക്കാര്‍ മദ്യനയം നടപ്പിലാക്കിയത്. ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ മദ്യനയം പിന്‍വലിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.