scorecardresearch

കള്ളപ്പണം വെളുപ്പിക്കല്‍: കര്‍ണാടക മന്ത്രി ഡി.കെ.ശിവകുമാറിനെതിരെ കേസ്

മൊഴിയെടുക്കാന്‍ ശിവകുമാറിനെ ഉടന്‍ വിളിപ്പിച്ചേക്കും.

മൊഴിയെടുക്കാന്‍ ശിവകുമാറിനെ ഉടന്‍ വിളിപ്പിച്ചേക്കും.

author-image
WebDesk
New Update
കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ അറസ്റ്റില്‍

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ജലസേചന മന്ത്രിയുമായ ഡി.കെ.ശിവകുമാറിനെതിരെ എന്‍ഫോഴ്സ്‌മെന്റ് കേസ് റജിസ്റ്റര്‍ ചെയ്തു. ആദായ നികുതി വകുപ്പ് ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്‌മെന്റ് കേസ്.

Advertisment

നികുതി വെട്ടിക്കല്‍, ഹവാല ഇടുപാടുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഡി.കെ.ശിവകുമാറിനു പുറമെ ഡല്‍ഹിയിലെ കര്‍ണാടക ഭവനിലെ ജീവനക്കാരനായ ഹനുമന്തയ്യ, എന്‍.രാജേന്ദ്ര, സച്ചിന്‍ നാരായണ്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മൊഴിയെടുക്കാന്‍ ശിവകുമാറിനെ ഉടന്‍ വിളിപ്പിച്ചേക്കും. പല ഹവാലാ ചാനലുകള്‍ വഴി ഡി.കെ.ശിവകുമാറും അദ്ദേഹത്തിന്റെ സഹായി എസ്.കെ.ശര്‍മ്മയും വന്‍ തോതില്‍ കണക്കില്‍പ്പെടാത്ത പണം കൈമാറ്റം ചെയ്തുവെന്ന് ആദായ നികുതി വകുപ്പ് ആരോപിക്കുന്നു.

'കണക്കില്‍പ്പെടാത്ത പണം വന്‍തോതില്‍ കൈമാറ്റം നടത്തുന്നതിനായി കേസിലെ ഒന്നാംപ്രതി ഡി.കെ.ശിവകുമാര്‍ ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ ഹവാല ചാനലുകളെ നിയോഗിച്ചിട്ടുണ്ടെന്നതിന് തെളിവുകളുണ്ട്,' ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ശിവകുമാറിന്റെ ബിസിനസ് പങ്കാളിയായ സച്ചിന്‍ നാരായണനെതിരെയും കേസുണ്ട്.

Advertisment

കേസിലെ മറ്റൊരു ആരോപിതനായ ആഞ്ജനേയ ഹനുമന്ത ന്യൂഡല്‍ഹി കര്‍ണാടക ഭവനിലെ ഉദ്യോഗസ്ഥനാണ്. ശിവകുമാറിന്റെ കണക്കില്‍ പെടാത്ത പണം കൈവശം വയ്ക്കുകയും ഇടപാടുകള്‍ നടത്തുകയും ചെയ്തുവെന്നാണ് ആഞ്ജനേയ ഹനുമന്തയ്‌ക്കെതിരെയുള്ള ആരോപണം.

കര്‍ണാടക നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളില്‍ ഏറ്റവും സമ്പന്നനായ പ്രതിനിധിയാണ് ശിവകുമാര്‍. ആദായ നികുതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷമാദ്യം ഇദ്ദേഹത്തിനെതിരെ ബെംഗളൂരു സ്പെഷ്യല്‍ കോടതി കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നപ്പോള്‍ എച്ച്.ഡി.കുമാരസ്വാമിയെ ഒപ്പംകൂട്ടി അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞതും ശിവകുമാര്‍ ആയിരുന്നു.

Karnataka Dk Shivakumar Enforcement Directorate Money Laundry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: