/indian-express-malayalam/media/media_files/2026/02/04/enforcement-directorate-2026-02-04-08-33-17.jpg)
2020-21 മുതൽ 43 കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്
ന്യൂഡൽഹി: കഴിഞ്ഞ ആറ് വർഷത്തിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രാജ്യത്ത് 5,158 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. ഇതിൽ വിചാരണ പൂർത്തിയായ കേസുകളിലെ ശിക്ഷാവിധി 94.82 ശതമാനമാണെന്നും സർക്കാർ വ്യക്തമാക്കി.
Also Read: വിചാരണ കോടതികൾ വിധിച്ചത് 1,300 വധശിക്ഷകൾ; ഹൈക്കോടതികൾ ശരിവെച്ചത് 70 മാത്രം; റിപ്പോർട്ട് പുറത്ത്
ചൊവ്വാഴ്ച രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈ കണക്കുകൾ രേഖാമൂലം സമർപ്പിച്ചത്. 2020 മുതൽ ഇതുവരെ 5,158 എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ ഇ.ഡി ഫയൽ ചെയ്തിട്ടുണ്ട്.
Also Read: മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ബംഗ്ലാദേശിലും പ്രകമ്പനം
“സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ഇ.ഡി സൂക്ഷിക്കുന്നില്ല. 2020-21 വർഷത്തിൽ 996 കേസുകളും, 2021-22ൽ 1,116 കേസുകളും, 2022-23ൽ 953 കേസുകളും, 2023-24ൽ 698 കേസുകളും, 2024-25ൽ 775 കേസുകളും, 2025-26ൽ 620 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു,” അദ്ദേഹം പറഞ്ഞു.
2020-21 മുതൽ 43 കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇതിൽ 104 പ്രതികൾ പി.എം.എൽ.എ പ്രകാരം ശിക്ഷിക്കപ്പെട്ടതായും ചൗധരി പറഞ്ഞു. മെറിറ്റ് അടിസ്ഥാനത്തിൽ തീർപ്പുകൽപ്പിച്ച കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് 94.82 ശതമാനമാണെന്ന് മന്ത്രി അറിയിച്ചു.
Read More: നിയമം അനുസരിക്കാനായില്ലെങ്കിൽ രാജ്യം വിട്ട് പോകൂ; വാട്‌സാപ്പിനും മെറ്റയ്ക്കും എതിരെ സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us