scorecardresearch

രാജ്യവ്യാപകമായി എന്‍ഫോഴ്സ്മെന്റ് റെയ്‍ഡ്; 16 സംസ്ഥാനങ്ങളിലെ 300 സ്ഥാപനങ്ങളില്‍ പരിശോധന

വൻ തുകകൾ നിക്ഷേപിക്കുന്നവരെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയുമാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്

വൻ തുകകൾ നിക്ഷേപിക്കുന്നവരെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയുമാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മിഷന്‍ അധ്യക്ഷന്‍

ന്യൂഡൽഹി: സാമ്പത്തിക തിരിമറി നടത്തുന്ന ഷെല്‍ കമ്പനികളെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. 16 സംസ്ഥാനങ്ങളിലെ 300 സ്ഥാപനങ്ങളിൽ ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലാണ് പ്രധാമായും റെയ്ഡ് നടക്കുന്നത്.

Advertisment

ഡെല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡിഗഢ്, പാറ്റ്ന, റാഞ്ചി, അഹമ്മദാബാദ്, ബുവനേശ്വര്‍, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും മറ്റുമാണ് പരിശോധന. നോട്ട്പിൻവലിക്കൽ തീരുമാനത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങൾ വൻതോതിൽ കള്ളപണം വെളുപ്പിക്കുന്നതായി എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നുണ്ട്.

ഇതിനെ തുടർന്നാണ്സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് നടത്തുന്നത്. കള്ളപണത്തിനെതിരായ നടപടിയുടെ ഭാഗമായാണ് റെയ്ഡെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നിലവില്‍ വന്ന സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ കീഴിലാണ് പരിശോധന നടക്കുന്നത്.

വൻ തുകകൾ നിക്ഷേപിക്കുന്നവരെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയുമാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്. ഒരു സ്ഥാപനത്തിന്റെ കീഴിലുള്ള നിര്‍ജീവമായതും, എന്നാല്‍ സാമ്പത്തിക ഇടപാടുകളും ഭാവിയിലേക്കുള്ള കരുതലുമാണ് ഷെല്‍ കമ്പനികള്‍.

Raid Demonetisation Enforcement Directorate Money Laundry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: