/indian-express-malayalam/media/media_files/2025/11/13/delhi-blast-111111134444-2025-11-13-14-34-46.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളുടെ കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. ഡൽഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും (എൻസിആർ) 25 സ്ഥലങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഇ.ഡി റെയ്ഡ് നടത്തി. അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി ഒരു ദിവസത്തിനു പിന്നാലെയാണ് നടപടി.
ഒരേ വിലാസത്തിൽ രജിസ്റ്റർ ചെയ്ത അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒമ്പത് ഷെൽ കമ്പനികൾ പരിശോധനയിലാണെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക ക്രമക്കേട്, ഷെൽ കമ്പനികളുടെ പ്രവർത്തനം, അക്കോമഡേഷൻ സ്ഥാപനങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ ഭാഗമാണ് റെയ്ഡ എന്ന് വൃത്തങ്ങൾ അറിയിച്ചു.
Also Read: ഡൽഹി സ്ഫോടനം: അൽ ഫലാഹ് സർവകലാശാല ചെയർമാൻ രേഖകളുമായി ഹാജരാകണം; ക്രൈംബ്രാഞ്ച് നോട്ടീസ്
സർവകലാശാലയുടെ യുജിസി, നാക്ക് അംഗീകാരം സംബന്ധിച്ച അവകാശവാദങ്ങളിൽ പ്രഥമദൃഷ്ട്യാ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യുജിസിയും നാക്കും അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തിയതോടെ സർവകലാശാലയ്ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.
സർവകലാശാലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തട്ടിപ്പുകളും പുറത്തുവന്ന പശ്ചാത്തലത്തിൽ സർവകലാശാലയുടെ ചെയർമാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. സ്ഫോടനക്കേസിലെ പ്രതികളായ ഉമർ നബിയും മുസമ്മിൽ ഗനായിയും ജോലി ചെയ്തിരുന്ന അൽ ഫലാഹ് മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ ഉൾപ്പെടെ ഒമ്പത് സംഘടനകൾ പ്രവർത്തിച്ചിരുന്ന അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അക്രഡിറ്റേഷനും ധനസഹായവും സംബന്ധിച്ച രേഖകളുമായി ഹാജരാകാനായിരുന്നു നിർദേശം.
Read More: കള്ളപ്പണത്തിന്റെ ദേശാന്തരഗമനത്തിന് പുതിയ ആയുധം; കറ പുരണ്ട ക്രിപ്റ്റോ കറൻസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us