ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എഫ് ഐ)യുടെയും അനുബന്ധ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെയും പബാങ്ക് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ഈ സംഘടനകളുടെ 33 അക്കൗണ്ടുകളിലുമായി 68,62,081 രൂപയാണുള്ളത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇ ഡിയുടെ നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളില്‍ 59,12,051 രൂപയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളില്‍ 9,50,030 രൂപയുമാണുള്ളത്.
പി എഫ് ഐയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും സ്രോതസുകളും ഏറെക്കാലമായി ഇ ഡിയുടെ നിരീക്ഷണത്തിലാണ്. സംഘടനയുടെ കേരളത്തിലെ വിവിധ നേതാക്കളുടെ വീടുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നതെന്നാണ് വിവരം.
സംസ്ഥാനകമ്മിറ്റി അംഗം എം കെ അഷ്റഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലും മലപ്പുറം പെരുമ്പടപ്പിലെ പ്രാദേശിക നേതാവ് റസാഖിന്റെ വീട്ടിലും പെരിങ്ങത്തൂര്‍ സ്വദേശി ഷഫീഖിന്റെ വീട്ടിലുമാണ് ഡിസംബര്‍ എട്ടിനു പരിശോധന നടന്നത്. ഇ ഡി പരിശോധനയ്ക്കെതിരെ അന്ന് പോപ്പുലര്‍ ഫ്രണ്ട് ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
Also Read: കുട്ടിയുടെ വിദ്വേഷമുദ്രാവാക്യം പിതാവിന്റെ അറിവോടെ; പഠിപ്പിച്ചത് മണ്ഡലം സെക്രട്ടറി
അഷ്റഫിന്റെ വീട്ടിലെ റെയ്ഡിനെതിരെ മൂവാറ്റുപുഴ ടൗണിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.പ്രതിഷേധത്തെത്തുടര്‍ന്ന് കടുത്ത പൊലീസ് വലയത്തിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന കഴിഞ്ഞു മടങ്ങിയത്.
നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതിലൂടെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പകപോക്കുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് അന്ന് ആരോപിച്ചിരുന്നത്.
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എഫ് ഐ)യുടെയും സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെയും പബാങ്ക് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ഈ സംഘടനകളുടെ 33 അക്കൗണ്ടുകളിലുമായി 68,62,081 രൂപയാണുള്ളത്.