scorecardresearch

Delhi Blast: ഡൽഹി സ്‌ഫോടനം; അൽഫലാ സർവകലാശാല ചെയർമാൻ അറസ്റ്റിൽ

അൽഫലാ സർവകലാശായുമായി ബന്ധപ്പെട്ട 25 ഇടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ചെയർമാൻ ജാവേദിനെ അറസ്റ്റ് ചെയ്തത്

അൽഫലാ സർവകലാശായുമായി ബന്ധപ്പെട്ട 25 ഇടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ചെയർമാൻ ജാവേദിനെ അറസ്റ്റ് ചെയ്തത്

author-image
WebDesk
New Update
AL Falah University

Delhi Blast Updates

Delhi Blast Updates: ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ അൽഫലാ സർവകലാശാലയിൽ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അൽഫലാ സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി അറസ്റ്റ് ചെയ്തു. അൽഫലാ സർവകലാശായുമായി ബന്ധപ്പെട്ട 25 ഇടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ചെയർമാൻ ജാവേദിനെ അറസ്റ്റ് ചെയ്തത്.

Advertisment

Also Read:ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേറായ ഡോക്ടർ ഉമർ നബിയുടെയും ഫരീദാബാദിൽ അറസ്റ്റിലായ മുസമിലിന്റെയും അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ മുറികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ വലിയ സ്‌ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

Also Read:ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, തീവ്രവാദത്തെ അടിച്ചമർത്തും

Advertisment

സർവകലാശാലയുടെ സ്ഥാപക ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജവാദ് അഹമ്മദും അറസ്റ്റിലാവുന്നത്. കലാപവും കൊലപാതകശ്രമവും ഉൾപ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും ഹമൂദിനെ വിവിധ അന്വേഷണ ഏജൻസികൾ തിരയുകയായിരുന്നു.  

അതേസമയം, ഡൽഹി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ഉമർ നബിയുടെ വീഡിയോ പുറത്ത്. സ്‌ഫോടനത്തിന് തൊട്ട് മുൻപായി ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചാവേർ ബോംബിംഗ് എന്നത് യഥാർത്ഥത്തിൽ ഒരു രക്തസാക്ഷിത്വ പ്രവർത്തനമാണെന്നാണ് ഉമർ വിശദീകരിക്കുന്നത്.

Also Read:ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?

ചാവേർ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാൾ നേരത്തെ നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് മരിക്കാൻ പോവുകയാണെന്ന് ഉറപ്പിക്കുമ്പോൾ അയാൾ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു. മരണമല്ലാതെ മറ്റൊരു പോംവഴിയും അവർക്ക് മുന്നിൽ ഇല്ല എന്ന് വ്യക്തമാകുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്.- വീഡിയോയിൽ ഉമർ പറയുന്നു.

Read More:ഡൽഹി സ്ഫോടനം: അൽ ഫലാഹ് സർവകലാശാലയുമായി ബന്ധമുള്ള 25 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: