scorecardresearch

വിഷമിക്കേണ്ട, രാജ്യത്തെ സാമ്പത്തികനില ഭദ്രം; രാമചന്ദ്ര ഗുഹയോട് നിർമല സീതാരാമൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്ത് സാമ്പത്തികമായി ശക്തമാണെങ്കിലും സാംസ്കാരികമായി പിന്നോക്കാവസ്ഥയിലാണെന്ന സ്പ്രാറ്റിന്റെ അഭിപ്രായമാണ് ഇത്തവണ അദ്ദേഹം പങ്കുവച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്ത് സാമ്പത്തികമായി ശക്തമാണെങ്കിലും സാംസ്കാരികമായി പിന്നോക്കാവസ്ഥയിലാണെന്ന സ്പ്രാറ്റിന്റെ അഭിപ്രായമാണ് ഇത്തവണ അദ്ദേഹം പങ്കുവച്ചത്

author-image
WebDesk
New Update
nirmala sitharaman

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക നില സുരക്ഷിതമാണെന്നും അതേ കുറിച്ച് ഓർത്ത് വിഷമിക്കേണ്ടെന്നും, പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയോട് ധനമന്ത്രി നിർമല സീതാരാമൻ. ബ്രിട്ടീഷ് എഴുത്തുകാരൻ ഫിലിപ് സ്പ്രാറ്റിനെ ഉദ്ധരിച്ചുകൊണ്ട് രാമചന്ദ്ര ഗുഹ നടത്തിയ വിമർശനത്തിനാണ് ധനമന്ത്രിയുടെ മറുപടി. ഗുജറാത്തിനെക്കുറിച്ചുള്ള രാമചന്ദ്ര ഗുഹയുടെ വിമർശനത്തിന് മറുപടിയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും രംഗത്തെത്തി.

Advertisment

Read More: ബ്രിട്ടനെ മറികടന്ന് ഇന്ത്യ; കോവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്ത് സാമ്പത്തികമായി ശക്തമാണെങ്കിലും സാംസ്കാരികമായി പിന്നോക്കാവസ്ഥയിലാണെന്ന സ്പ്രാറ്റിന്റെ അഭിപ്രായമാണ് ഇത്തവണ അദ്ദേഹം പങ്കുവച്ചത്.

Advertisment

"എന്റെ ഗവേഷണ വേളയിൽ കണ്ടെത്തിയ മറ്റുള്ളവരുടെ ഉദ്ധരണികൾ ഞാൻ പങ്കുവയ്ക്കുന്നത്, അവ ഏതെങ്കിലും വിധത്തിൽ ആകർഷകമായി തോന്നുന്നതിനാലാണ്. അതിനോട് മുഴുവനായോ ഭാഗികമായോ ഞാൻ യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യാം. നിങ്ങളുടെ വാഴ്ത്തലുകളും ദേഷ്യവും അതെഴുതിയ ആൾക്കായി കാത്തുവയ്ക്കുക," നിയമപരമായ മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ട് ഈ വരികളും അദ്ദേഹം കൂടെ ചേർത്തു.

എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇതിനോട് പ്രതികരിച്ചു, “നേരത്തെ ബ്രിട്ടീഷുകാരാണ് ഭിന്നിപ്പിക്കാനും ഭരിക്കാനും ശ്രമിച്ചത്. ഇപ്പോൾ ഇന്ത്യക്കാരെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം വരേണ്യവർഗമാണ്” ഒരിയ്ക്കലും ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങളിൽ ഇന്ത്യക്കാർ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, മുഖ്യമന്ത്രി ഇത്ര കാര്യമായി ഒരു ചരിത്രകാരനെ പിന്തുടരുകയും, അന്തരിച്ച ഒരാളുടെ വാക്കുകൾ ചരിത്രകാരൻ എഴുതുമ്പോൾ അത് അദ്ദേഹത്തിന്റേതാണെന്ന് ആശയക്കുഴപ്പം വരുകയും ചെയ്യുകയാണെങ്കിൽ, ഗുജറാത്ത് തീർച്ചയായും സുരക്ഷിതമായ കൈകളിലായിരിക്കണം എന്നായിരുന്നു രാമചന്ദ്ര ഗുഹയുടെ പരിഹാസം.

Nirmala Sitharaman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: