/indian-express-malayalam/media/media_files/uploads/2017/06/manmohanM_Id_387899_PM_Manmohan_Singh.jpg)
ന്യൂഡല്‍ഹി: പൊതുവ്യയം എന്ന ഒറ്റ എഞ്ചിനിലാണ് സമ്പദ് വ്യവസ്ഥ പ്രവർത്തിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. നോട്ട് റദ്ദാക്കൽ നടപടി രാജ്യത്തിന്റെ വളർച്ചയെ തളർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് മന്മോഹന് സിംഗ് നോട്ട് നിരോധനത്തിനെതിരെ രംഗത്ത് വന്നത്.
തൊഴിൽ അവസരം സൃഷ്ടിക്കുന്നതിൽ മോദി സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമാണ് സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് വന്നത്. ജിവിഎ (ഗ്രോസ് വാല്യു അഡിഷന്) എന്ന മാനകമാണ് സാമ്പത്തിക പ്രവർത്തനങ്ങളുടെ ശരിയായ അളവുകോൽ. ഇത് ഈ സാമ്പത്തിക വർഷം കുത്തനെ ഇടിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് നിരോധനം രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ ബാധിച്ചു എന്ന് സാമ്പത്തിക റിപ്പോർട്ട്. 2016-17 സാമ്പത്തികവർഷത്തിൽ 7.1 ശതമാനം മാത്രമാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക്. വളര്‍ച്ചാനിരക്ക് , 6.1 ശതമാനമായാണ് ഇടിഞ്ഞത്. മുൻവർഷത്തിൽ എട്ട് ശതമാനമായിരുന്നു വളർച്ചാനിരക്ക്.
വർഷത്തിന്റെ അവസാന പാദത്തിലും വളർച്ചാനിരക്ക് ഇടിഞ്ഞു. 6.1 ശതമാനമായാണ് അവസാന പാദത്തിൽ വളർച്ചാനിരക്ക് ഇടിഞ്ഞത്. ഇതിനു തൊട്ടുമുൻപിലെ പാദത്തിൽ ഏഴു ശതമാനമായിരുന്നു വളർച്ചാനിരക്ക്. ഇതാണ് 6.1 ശതമാനമായി താഴ്ന്നത്.
സാമ്പത്തിക വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 7.1% വളര്‍ച്ചനേടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. അവസാന പാദത്തിന് തൊട്ടു മുമ്പുള്ള മൂന്നു മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ച 7% രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് അവസാന പാദത്തില്‍ 6.1 ആയി വളര്‍ച്ച നിരക്ക് ഇടിയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.