scorecardresearch

'പ്രിയപ്പെട്ട ജെയ്റ്റ്‍ലി, രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ 'ഐസിയു'വില്‍ ആണ്'; രാഹുല്‍ ഗാന്ധി

സ്റ്റാര്‍ വാര്‍സിലെ പ്രശസ്തമായ ‘may the farce be with you’ എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയാണ്​ രാഹുൽ ധനമന്ത്രി ജെയ്റ്റ്‌ലിയെ വിമർശിക്കുന്നത്

സ്റ്റാര്‍ വാര്‍സിലെ പ്രശസ്തമായ ‘may the farce be with you’ എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയാണ്​ രാഹുൽ ധനമന്ത്രി ജെയ്റ്റ്‌ലിയെ വിമർശിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rahul gandhi, congress

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയേയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതും രാജ്യത്തിന്റെ ‍സമ്പദ്‍വ്യവസ്ഥയെ 'ഐസിയു'വില്‍ പ്രവേശിപ്പിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. 'പ്രിയപ്പെട്ട ജെയ്റ്റ്‍ലി, നോട്ട് നിരോധനവും ജിഎസ്ടിയും കാരണം നമ്മുടെ സമ്പദ്‍വ്യവസ്ഥ ഇപ്പോള്‍ ഐസിയുവില്‍ ആണ്. ഇതിന്റെ പരിഹാര മാര്‍ഗങ്ങളും പരാജയമാണ്' രാഹുല്‍ പറഞ്ഞു.

Advertisment

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ധനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. മാന്ദ്യം നിലനിൽക്കെ രാജ്യത്തി​​ന്റെ സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി 9 ലക്ഷം കോടിയുടെ പദ്ധതി കഴിഞ്ഞ ദിവസം ജെയ്റ്റ്‌ലി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജെയ്റ്റ്‌ലിക്കെതിരെ ഹോളിവുഡ്​ സിനിമാ ഡയലോഗുമായി രാഹുല്‍ ട്വീറ്റ് ചെയ്തത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ യഥാര്‍ഥ ജിഡിപി വളര്‍ച്ചാ ശരാശരി 7.5 ശതമാനം ആണെന്ന്​ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ്​ ചെയ്​തതിന് താഴെ ആയിരുന്നു രാഹുലിന്റെ പരിഹാസം​. സ്റ്റാര്‍ വാര്‍സിലെ പ്രശസ്തമായ ‘may the farce be with you’ എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയാണ്​ രാഹുൽ ധനമന്ത്രി ജെയ്റ്റ്‌ലിയെ വിമർശിക്കുന്നത്​. "പ്രിയപ്പെട്ട ജെയ്റ്റ്‌ലി പ്രഹസന നാടകം താങ്കളുടെ പക്കല്‍ത്തന്നെയിരിക്കട്ടെ’’ എന്നായിരുന്നു രാഹുലി​​ന്റെ ട്വീറ്റ്​.

Rahul Gandhi Arun Jaitley

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: