ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രീസിനെ അടക്കം മറ്റ് രണ്ട് സന്നദ്ധ പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത്. അനുമതിയില്ലാതെ പൊതുയോഗം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബിഷ്‌നുപുര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൂവരേയും നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്.

അനുമതിയില്ലാതെ സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുയോഗം നടത്തിയതാണ് നടപടിയെടുക്കാന്‍ കാരണമെന്ന് പലാമു ഡിഐജി വിപുല്‍ ശുക്ല ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് പൊതുയോഗം നടത്താന്‍ അനുമതി തേടിയിരുന്നെങ്കിലും അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍, അനുമതിയില്ലാതെ പൊതുയോഗം നടത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നടപടി സ്വീകരിച്ചത്. എന്തുകൊണ്ട് അനുമതി നിഷേധിക്കപ്പെട്ടു എന്ന് അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍ഷ മഗ്ല പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും താഴെ തട്ടിലുള്ളവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമെതിരെ മോദി സര്‍ക്കാര്‍ നടപടിയെടുക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook