scorecardresearch

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പുതുക്കൽ: പുതുക്കിയ സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു

2026 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ടുള്ള പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നടപടികളാണ് ഇപ്പോൾ നടക്കുന്നത്

2026 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ടുള്ള പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നടപടികളാണ് ഇപ്പോൾ നടക്കുന്നത്

author-image
WebDesk
New Update
sir11

SIR Updates

ന്യൂഡൽഹി: കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ വോട്ടർപട്ടിക പുതുക്കലിനുള്ള പുതുക്കിയ സമയക്രമം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 2026 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ടുള്ള പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

Advertisment

പുതുക്കിയ തീയതികൾ

  • നേരത്തെ നിശ്ചയിച്ചിരുന്ന സമയക്രമത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ പട്ടിക പുറത്തിറക്കിയത്.
  • വിവരശേഖരണം അവസാനിക്കുന്ന തീയതി: 2025 ഡിസംബർ 18.
  • കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്: 2025 ഡിസംബർ 23.
  • അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്: 2026 ഫെബ്രുവരി.

Also Read:എസ്ഐആർ; തീയതി നീട്ടാൻ കേരളം നിവേദനം നൽകണമെന്ന് സുപ്രീം കോടതി

തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വിവരശേഖരണം ഡിസംബർ 14-ന് അവസാനിക്കുകയും കരട് പട്ടിക ഡിസംബർ 19-ന് പ്രസിദ്ധീകരിക്കുകയും ചെയ്യും.

അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുക, ഇരട്ടിപ്പുകളും അനർഹമായ പേരുകളും നീക്കം ചെയ്യുക, നിലവിലെ വിവരങ്ങളിലെ തെറ്റുകൾ തിരുത്തുക എന്നിവ ലക്ഷ്യമിട്ട് വീടുതോറും കയറിയും രേഖകൾ പരിശോധിച്ചും നടത്തുന്ന വിപുലമായ നടപടിയാണ് സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ 

Also Read:രാജ്യത്ത് എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡിസംബർ 23-ന് കരട് പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക പോർട്ടലായ https://voters.eci.gov.in/ സന്ദർശിച്ച് പേരുകൾ പരിശോധിക്കാം. ഇതിനുപുറമേ ECINet മൊബൈൽ ആപ്പ് വഴിയും വിവരങ്ങൾ പരിശോധിക്കാം.

ഓൺലൈൻ സൗകര്യമില്ലാത്തവർക്ക് അതത് ബൂത്ത് ലെവൽ ഓഫീസർമാരെയോഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെയോ നേരിട്ട് സമീപിക്കാവുന്നതാണ്.

Also Read:ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ചെന്ന് പരാതി: എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ നടപടി

കരട് പട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പുവരുത്താനും പേര്, വയസ്സ്, വിലാസം എന്നിവയിലെ അക്ഷരത്തെറ്റുകൾ പരിശോധിക്കാനും കമ്മീഷൻ വോട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ അവ സമർപ്പിക്കാവുന്നതാണ്.

പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർ ഫോം 6 പൂരിപ്പിച്ച് ഓൺലൈനായോ ബി.എൽ.ഒ മാർ വഴിയോ അപേക്ഷിക്കണം. അർഹരായ വോട്ടർമാർ ആരും പട്ടികയ്ക്ക് പുറത്താകില്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടികളിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നത്.

Read More:അസമിൽ ട്രെയിനിടിച്ച് എട്ട് ആനകൾ ചരിഞ്ഞു; രാജധാനി എക്സ്പ്രസ് പാളം തെറ്റി

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: