ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ൽ​നി​ന്നു​ള്ള സിപിഎ​മ്മി​​ന്രെ രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി ബി​കാ​സ്​ ര​ഞ്​​ജ​ൻ ഭ​ട്ടാ​ചാ​ര്യ​യു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി. ഇ​തോ​ടെ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ കാ​ലാ​വ​ധി​ക്കു​ശേ​ഷം സിപി​എ​മ്മി​ൽ​നി​ന്ന്​ പു​തി​യ അം​ഗം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യി. പ​ത്രി​ക​ക്കൊ​പ്പം വെ​ക്കേ​ണ്ട ഒ​രു സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കു​ന്ന​തി​ലെ പി​ഴ​വാ​ണ്​ പ​ത്രി​ക ത​ള്ളു​ന്ന​തി​ലേ​ക്ക്​ ന​യി​ച്ച​ത്. ഇ​തോ​ടെ കോ​ൺ​ഗ്ര​സി​ലെ പ്ര​ദീ​പ്​ ഭ​ട്ടാ​ചാ​ര്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്ന്​ ഉ​റ​പ്പാ​യി. ഒ​ഴി​വു​വ​രു​ന്ന അ​ഞ്ച്​ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു.

നേരത്തെ സിപി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന ബംഗാൾ ഘടകത്തിന്റെ നിർദ്ദേശം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തളളുകയായിരുന്നു.

സീതാറാം യെച്ചൂരി നിർവഹിക്കേണ്ടത് ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ പിന്തുണയോടെ ജനറൽ​സെക്രട്ടറിയെ രാജ്യസഭയിലേയ്ക്ക് അയ്ക്കുകയെന്നത് സിപിഎമ്മിന്റെ നിലപാടുകളുമായി യോജിക്കുന്നതല്ല. പിണറായി നിലപാട് വ്യക്തമാക്കി.

നേരത്തേ വിഎസ് അച്യുതാനന്ദന്‍ യെച്ചൂരി മത്സരിക്കണമെന്നും പിന്തുണയ്ക്കുന്നതായും അറിയിച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹം കേന്ദ്ര കമ്മറ്റിയ്ക്ക് തന്റെ നിലപാട് അറിയിച്ച് കുറിപ്പും നല്‍കിയിരുന്നു. യെച്ചൂരി മത്സരിക്കേണ്ടെന്ന് മൂന്ന് തവണ പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ