ന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ ഡൽഹിയിലെ 20 ആംആദ്മി പാർട്ടി എംഎൽഎമാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി. 70 അംഗ നിയമസഭയിൽ 67 അംഗങ്ങളുണ്ടായിരുന്ന ആംആദ്മിക്ക് ഇതോടെ 46 എംഎൽഎമാരാകും. ഒരംഗം നേരത്തേ തന്നെ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

ഡൽഹിയിൽ മുഖ്യധാര രാഷ്ട്രീയ കക്ഷികളെയാകെ അമ്പരപ്പിച്ച് വൻ ശക്തിയായി പൊടുന്നനെ ഉയർന്നുവന്ന ആംആദ്മി പാർട്ടിയെ പിടിച്ചുകുലുക്കിയ ആദ്യത്തെ വിവാദമായിരുന്നു ഇരട്ടപ്പദവി. രണ്ട് പാർലമെന്ററി പദവികളിൽ നിന്ന് പ്രതിഫലം പറ്റിയെന്നായിരുന്നു പുറത്തുവന്നത്.

എംഎൽഎമാരായ 20 പേരും മന്ത്രിമാരുടെ പാർലമെന്ററി കാര്യ സെക്രട്ടറിമാരായി പ്രവർത്തിച്ച് പ്രതിഫലം പറ്റിയിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാവരെയും അയോഗ്യരാക്കിയത്.

ഇതോടെ പ്രതിപക്ഷം ശക്തമായി ആംആദ്മി പാർട്ടിക്കെതിരെ രംഗത്ത് വന്നു. ഒരു അഭിഭാഷകൻ ഇതിനെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഈ പരാതി പരിഗണിച്ച കമ്മിഷൻ വിശദമായ പരിശോധനയ്ക്ക് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ