scorecardresearch

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്‍ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

2018 ഡിസംബര്‍ 15നാണ് മിസോറാമിലെ 50 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്

2018 ഡിസംബര്‍ 15നാണ് മിസോറാമിലെ 50 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്

author-image
WebDesk
New Update
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്‍ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. 12.30ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുക. പ്രഖ്യാപനത്തിന് ശേഷം പെരുമാറ്റ ചട്ടം നിലവില്‍ വരും.

Advertisment

2018 ഡിസംബര്‍ 15നാണ് മിസോറാമിലെ 50 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. 2019 ജനുവരി 5നാണ് ചത്തീസ്ഗഢിലെ 90 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കുക. മധ്യപ്രദേശ് നിയമസഭയുടെ കാലാവധി 2019 ജനുവരി 9നും, രാജസ്ഥാനില്‍ ജനുവരി 20നും കാലാവധി അവസാനിക്കും. 2008 മുതല്‍ മിസോറാമില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. 40ല്‍ 34 സീറ്റുകളും പിടിച്ചെടുത്താണ് 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത്. ലാല്‍ തന്‍ഹാവലയെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത്.

രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബിജെപിയാണ് ഭരിക്കുന്നത്. 200 അംഗങ്ങളുളള രാജസ്ഥാന്‍ നിയമസഭയില്‍ 160 എണ്ണമാണ് ബിജെപി വിജയിച്ചത്. വസുന്ധര രാജയാണ് മുഖ്യമന്ത്രി. മധ്യപ്രദേശില്‍ 166 സീറ്റുകള്‍ വിജയിച്ച് ശിവരാജ് സിംഗ് ചൗഹാനെയാണ് ബിജെപി മുഖ്യമന്ത്രി ആക്കിയത്. ചത്തീസ്ഗഡില്‍ 91 അംഗങ്ങളുളള നിയമസഭയില്‍ 49 സീറ്റുകള്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 39 സീറ്റോടെ കോണ്‍ഗ്രസും തൊട്ടടുത്ത് എത്തിയിരുന്നു. രമണ്‍ സിംഗാണ് മുഖ്യമന്ത്രി.

Madhya Pradesh Mizoram Chathisgarh Assembly Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: