അഹമ്മദാബാദ്: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹു ഗാന്ധിക്കെതിരെ ബിജെപി നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്ക്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. നേരിട്ട് ഹാജരാകണമെന്നാണ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഹുൽ ഗാന്ധി പ്രചാരണം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ഇക്കാര്യത്തിലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടിവി ചാനലുകൾക്ക് അഭിമുഖം നൽകരുതെന്ന ചട്ടമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ ലംഘിച്ചതായി പരാതി ഉയർന്നത്.

കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിൽ രാഹുൽ ഗാന്ധി പത്രസമ്മേളനം വിളിച്ചത്. ഈ പത്രസമ്മേളനത്തിൽ ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളും വാഗ്വാദങ്ങളും കോൺഗ്രസ് അദ്ധ്യക്ഷൻ ഉന്നയിച്ചിരുന്നു.

എന്നാൽ ഈ പത്രസമ്മേളനമല്ല പരാതിക്ക് ആധാരം. ഗുജറാത്ത് സമാചാർ ടിവിയിൽ വന്ന അഭിമുഖത്തെ ചൊല്ലിയാണ് ബിജെപി പരാതി ഉന്നയിച്ചിരിക്കുന്നത്. “തിരഞ്ഞെടുപ്പിലെ വിഷയം രാഹുൽ ഗാന്ധിയോ നരേന്ദ്ര മോദിയോ അല്ല. ഗുജറാത്തിന്റെ ശബ്ദമാണിത്. അവർ യഥാർത്ഥ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നില്ല. ഗുജറാത്തിന്റെ വികസനത്തെ കുറിച്ച് ഒരു ചർച്ചയുമില്ല. അതേസമയം മൻമോഹൻ സിംഗിനെ കുറ്റപ്പെടുത്തുകയാണ്”, എന്നാണ് രാഹുൽ ഗാന്ധി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ