scorecardresearch

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രമക്കേട്; മഹുവ മൊയ്ത്രക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി

ഏപ്രില്‍ 25 ന് സൗത്ത് ഡല്‍ഹിയില്‍ നിന്ന് തപാല്‍ വഴിയാണ് പരാതി അയച്ചത്.

ഏപ്രില്‍ 25 ന് സൗത്ത് ഡല്‍ഹിയില്‍ നിന്ന് തപാല്‍ വഴിയാണ് പരാതി അയച്ചത്.

author-image
WebDesk
New Update
TMC-Moitra

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സാമ്പത്തിക ഉപദേശക കമ്പനിയിലെ നിക്ഷേപത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള അവരുടെ ചെലവ് റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നുമാണ് പരാതിയിലെ ആരോപണം.

Advertisment

കത്തില്‍ 'പൊതുതാല്‍പര്യമുള്ള വ്യക്തി' എന്ന് വിശേഷിപ്പിച്ച് ശ്രാവണ്‍ കുമാര്‍ യാദവാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന് പരാതി നല്‍കിയത്. എന്നാല്‍ പരാതി ഇതുവരെ വിശദമായി പരിശോധിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് മൊയ്ത്ര പ്രതികരിച്ചിട്ടില്ല.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള എംപിയായ മൊയ്ത്ര 2019 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വില്ലര്‍വില്ലെ ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയിലെ തന്റെ 4,900 ഓഹരികളെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നാണ് പരാതി. ''ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, ഷെയറുകള്‍, കമ്പനികളിലെ യൂണിറ്റുകള്‍/മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലെ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍'' എന്ന കോളത്തില്‍, 2010 മുതല്‍ 2022 വരെ സമര്‍പ്പിച്ച കമ്പനിയുടെ വാര്‍ഷിക റിട്ടേണുകള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മെയത്രടെ നിക്ഷേപം മനഃപൂര്‍വം വെളിപ്പെടുത്താത്തത് നിയമവിരുദ്ധമാണെന്നും അതേക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും പരാതിയില്‍ പറയുന്നു.

മൊയ്ത്രയുടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ചെലവ് 55.59 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 99,800 രൂപ സ്വന്തമായും 20 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ സംഭാവനകളില്‍ നിന്നുമാണ്. എന്നാല്‍ സത്യവാങ്മൂലത്തില്‍ ബാക്കിയുള്ള 11,59,545 രൂപ വിവരങ്ങള്‍ ഇല്ലെന്നാണ് ആരോപണം.

Advertisment

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 10 എ ഉദ്ധരിച്ച്, തിരഞ്ഞെടുപ്പ് ചെലവുകള്‍ ആവശ്യമായ സമയത്തും രീതിയിലും സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഒരു വ്യക്തിയെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രാപ്തമാക്കുന്നു, 'തെറ്റായ തിരഞ്ഞെടുപ്പ് ചെലവുകള്‍ സമര്‍പ്പിക്കുന്നത് കമ്മിഷന് നോട്ടീസ് നല്‍കാം' പരാതിയില്‍ പറയുന്നു. ഏപ്രില്‍ 25 ന് സൗത്ത് ഡല്‍ഹിയില്‍ നിന്ന് തപാല്‍ വഴിയാണ് പരാതി അയച്ചത്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടികളിലൂടെയാണ് തനിക്ക് വിവരം ലഭിച്ചതെന്ന് പരാതിക്കാരനായ യാദവ് ദി സണ്‍ഡേ എക്‌സ്പ്രസിനോട് പറഞ്ഞു.

West Bengal Election Commision Of India Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: