ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 21നാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒക്ടോബർ 21ന് നടക്കും. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്.
#WATCH Election Commision briefs media on Maharashtra & Haryana state Assembly elections https://t.co/dNLVpeI2aw
— ANI (@ANI) September 21, 2019
ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പിന്നീട് മാത്രമേ പ്രഖ്യാപിക്കു.
ഹരിയാന നിയമസഭയുടെ കാലാവധി നവംബർ രണ്ടിനാണ് അവസാനിക്കുന്നത്. 90 സീറ്റുകളാണ് ഹരിയാന സംസ്ഥാനത്ത് ഉള്ളത്. 288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ എട്ടിനും അവസാനിക്കും. രണ്ടും ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. രണ്ടിടത്തം ബിജെപി ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നുണ്ട്.
കേരളം ഉൾപ്പടെ 18 സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കർണാടകയിലെ 15 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ വിജ്ഞാപനം സെപ്റ്റംബർ 23ന് പുറപ്പെടുവിക്കും. സെപ്റ്റംബർ 30 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. ഒക്ടോബർ ഒന്നിന് സൂക്ഷമ പരിശോധന നടക്കും. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ മൂന്നാണ്. ഒക്ടോബർ 21ന് വോട്ടെടുപ്പും 24ന് വോട്ടെണ്ണലുമാണ്.
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒക്ടോബർ 21ന് നടക്കും. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്.
മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബർ 27ന്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ നാല്. ഒക്ടോബർ 21ന് തിരഞ്ഞെടുപ്പും ഒക്ടോബർ 24ന് വോട്ടെണ്ണലും നടക്കും.
മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടക്കും
ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഓരോ സ്ഥാനാർഥിക്കും 28 ലക്ഷം രൂപ വരെ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് വേണം പ്രചരണം നടത്താനെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ വാർത്ത സമ്മേളനം ആരംഭിച്ചു
ഹരിയാന നിയമസഭയുടെ കാലാവധി നവംബർ രണ്ടിനാണ് അവസാനിക്കുന്നത്. 90 സീറ്റാണ് ഹരിയാന സംസ്ഥാനത്ത് ഉള്ളത്. 288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ എട്ടിനും അവസാനിക്കും. രണ്ടും ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. രണ്ടിടത്തം ബിജെപി ഭരണതുടർച്ച പ്രതീക്ഷിക്കുന്നുണ്ട്.
പാലാ ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പിന്നീട് മാത്രമേ പ്രഖ്യാപിക്കു. കേരളത്തിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും.