തിരുവനന്തപുരം: ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും തിരുകര്‍മ്മങ്ങളും നടന്നു. സ്നേഹത്തിന്റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍.
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ക്രൈസ്തവര്‍ പാതിരാകുര്‍ബാനയിലും പ്രാര്‍ത്ഥനകളിലും പങ്കാളികളായി.
വിവിധ പള്ളികളില്‍ ഇന്നലെ രാത്രി പ്രത്യേക പ്രാര്‍ത്ഥനകളും ഉയിര്‍പ്പ് ചടങ്ങുകളും നടന്നു. ഉയര്‍ത്തെഴുന്നേല്‍പ്പ് സ്മരണയുടെ പ്രതീകമായി വിശ്വാസികള്‍ മെഴുകുതിരികള്‍ തെളിച്ചു.
തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.