scorecardresearch

അഫ്ഗാനില്‍ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം

അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഉത്തരേന്ത്യയിലും ഭൂചലനമുണ്ടായത്.

അഫ്ഗാനില്‍ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ (എന്‍സിആര്‍) സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഉത്തരേന്ത്യയിലും ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ നിന്ന് 79 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ട്വീറ്റ് ചെയ്തു.

രാത്രി എട്ടോടെയാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്. നിരവധി പേരാണ് ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡല്‍ഹിയില്‍ അഞ്ച് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത് ഭൂചലനമാണിത്. കഴിഞ്ഞ ഞായറാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ പ്രകമ്പനങ്ങളുണ്ടായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Earthquake tremors delhi afghanistan pakistan epicentre