ഐസ്വാൾ: മിസോറാമില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മിസോറം പൊലീസ് കൺട്രോൾ റൂമിലെ ഒരു ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
” ചമ്പായ് ജില്ലയിലാണ് ഭൂകമ്പം ഉണ്ടായത്. ചമ്പായിയിൽ, പ്രത്യേകിച്ച് സോഖാവത്തർ ഗ്രാമത്തിൽ ചെറിയ സ്വാധീനം ഉണ്ടായേക്കാം. എന്നാൽ ഞങ്ങൾക്ക് ഇതുവരെ നാശനഷ്ട റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല,” ഉദ്യോഗസ്ഥർ അറിയിച്ചു.
“പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ മിസോറാം മുഖ്യമന്ത്രി സോരാംതംഗ ജിയോട് സംസാരിച്ചു. കേന്ദ്രത്തിൽനിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകി,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
Spoke to the Chief Minister of Mizoram, Shri @ZoramthangaCM Ji on the situation in the wake of the earthquake there. Assured all possible support from the Centre.
— Narendra Modi (@narendramodi) June 22, 2020
മിസോറാമിലെ ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാർഥിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.
Hope the effect of earthquake in Mizoram is minimal and all are safe. @PMOIndia Shri @narendramodi ji is monitoring the situation and already assured all possible support from the Centre. People of Tripura are always with Mizoram.@ZoramthangaCM
— Biplab Kumar Deb (@BjpBiplab) June 22, 2020
തിങ്കളാഴ്ച പുലര്‍ച്ചെ 4.10 നാണ് ഭൂകമ്പം സംഭവിച്ചത്. ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചമ്പായ് ജില്ലയിലെ സോഖവത്തറായിരുന്നു പ്രഭവകേന്ദ്രം. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും തുടര്‍ ഭൂചലനം അനുഭവപ്പെട്ടു.
അടുത്ത ദിവസങ്ങളിലായി മിസോറാമില്‍ മൂന്നു ഭൂചലനങ്ങളാണ് സംഭവിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ജൂണ്‍ 18 ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മിസോറാം മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ അന്വേഷിച്ചു.