ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പിടിച്ച് കുലുക്കി ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ചലനം രാത്രി 8.45 ഓടെയാണ് ഉണ്ടായത്. ഉത്തരാഖണ്ഡിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
ഡെറാഡൂണിനു 121 കിലോമീറ്റർ കിഴക്കാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിക്ടർ സ്കെയിലിൽ ചലനം 5.5 തീവ്രത രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.