ന്യൂഡല്‍ഹി: ഹരിയാനയിലെ ജജ്ജാർ ജില്ലയിൽ നേരിയ ഭൂചലനം നടന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഭൂചലനം ഡൽഹിയിലും ഉത്തർപ്രദേശിലെ മീററ്റിലും നേരിയ തോതിൽ അനുഭവപ്പെട്ടു. രാവിലെ 6.28 ഓടെയാണ് ഭൂചലനം ഉണ്ടായത്.
പ്രഭവസ്ഥാനത്ത് നിന്നും പത്ത് കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ആർക്കും ജീവനോ വസ്തുവകകളോ നഷ്ടപ്പെട്ടില്ല. 24 മണിക്കൂറിനിടെ ഇത് രണ്ടാം വട്ടമാണ് ജജ്ജാറിൽ ഭൂചലനം അനുഭവപ്പെടുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നിരുന്നു.