ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.7 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4.25 ന് ​ആ​യി​രു​ന്നു സം​ഭ​വം.

ഹരിയാനയിലെ ഖാര്‍ഖാദയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു. ഏതാണ്ട് ഒരു മിനിട്ടോളം നീണ്ടു നിന്ന ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായമോ നാശനഷ്ടമോ ഇല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ