അങ്കാറ: തുടർച്ചയായ മൂന്നു വമ്പൻ ഭൂചലനങ്ങളിൽ വിറങ്ങലിച്ച് തുർക്കി. റിക്ടര്‍ സ്‌കെയിലില്‍ 7.8, 7.6, 6.0 എന്നിങ്ങനെ തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 2300 കവിഞ്ഞു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു വിവരം.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണു തുർക്കിയിൽ വീണ്ടും ഉഗ്ര ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. അവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിനു പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള സജീവ ശ്രമത്തിലാണു രക്ഷാപ്രവർത്തകർ.
തുർക്കിയിലെ 10 പ്രവിശ്യകളിലായി 1500 പേർ മരിച്ചു. 8500 പേർക്ക് പരുക്കേറ്റതായും തുർക്കി ദുരന്ത, അടിയന്തര സാഹചര്യ മാനേജ്മെന്റ് അതോറിറ്റി (എഎഫ്എഡി) അറിയിച്ചു.
സിറിയയിൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 430 പേർ മരിച്ചു. 1280 പേർക്കു പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറ് മേഖലകളിൽ 380 പേർ മരിച്ചു. നൂറുകണക്കിനു പേർക്കു പരുക്കേറ്റു. ലെബനനിലും ഭൂചലനം അനുഭവപ്പെട്ടു.
സിറിയൻ അതിർത്തിയിൽനിന്ന് 90 കിലോമീറ്റർ അകലെ ഗാസിയാൻടെപ് നഗരത്തിനു വടക്കുഭാഗത്താണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പലായനം ചെയ്ത ദശലക്ഷക്കണക്കിന് അഭയാർഥികളെ പാർപ്പിച്ചിരിക്കുന്ന മേഖലയാണിത്. കെയ്‌റോ വരെ ഭൂചലനം അനുഭവപ്പെട്ടു.
സിറിയയിലെ ഭൂകമ്പത്തെ തുടര്‍ന്ന് ഇറാഖി പ്രവിശ്യകളായ ദോഹുക്ക്, മൊസൂള്‍, കുര്‍ദിഷ് തലസ്ഥാനമായ എര്‍ബില്‍ എന്നിവിടങ്ങളിലെ നിവാസികള്‍ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ദമാസ്‌കസില്‍ പ്രത്യേക ഭൂചലനം ഉണ്ടായതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ഭൂകമ്പമുണ്ടായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിനായി നിരവധി സംഘങ്ങളെ അയച്ചതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ട്വിറ്ററിൽ അറിയിച്ചു. “നമ്മള്‍ ഒരുമിച്ച് ഈ ദുരന്തത്തെ എത്രയും വേഗം അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ ഇന്ത്യ തുര്‍ക്കിയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായും ഈ ദുരന്തത്തെ നേരിടാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുര്‍ക്കിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍, മെഡിക്കല്‍ ടീമുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍ എന്നിവ അയക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വടക്കൻ നഗരമായ അലപ്പോയിലും പ്രധാന നഗരമായ ഹാമയിലും ചില കെട്ടിടങ്ങൾ തകർന്നതായി സിറിയൻ മാധ്യമങ്ങല്‍ റിപ്പോർട്ട് ചെയ്തു. ഡമാസ്‌കസിൽ കെട്ടിടങ്ങൾ കുലുങ്ങിയതിന് പിന്നാലെ നിരവധി പേർ തെരുവിലിറങ്ങി. ലെബനനില്‍ 40 സെക്കന്‍ഡോളം കെട്ടിടങ്ങള്‍ക്ക് കുലുക്കം അനുഭവപ്പെട്ടതായാണ് വിവരം.
ഗാസിയാൻടെപ്പിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു. നൂർദാഗി നഗരത്തില്‍ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയുമാണിത്.
ആദ്യ ഭൂചലനത്തിന് പത്ത് മിനുറ്റുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. 6.7 തീവ്രതയാണ് രണ്ടാമത്തെ ഭൂചലനത്തിനുണ്ടായിരുന്നത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഹ്‌റമൻമാരാസ് പ്രവിശ്യയിലെ പസാർസിക് നഗരത്തില്‍ അനുഭവപ്പെട്ടതെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് ഏജൻസിയായ എഎഫ്എഡി അറിയിച്ചു.
. 8500 പേർക്ക് പരുക്കേറ്റതായും തുർക്കി ദുരന്ത, അടിയന്തര സാഹചര്യ മാനേജ്മെന്റ് അതോറിറ്റി (എഎഫ്എഡി) അറിയിച്ചു.
സിറിയയിൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 430 പേർ മരിച്ചു. 1280 പേർക്കു പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറ് മേഖലകളിൽ 380 പേർ മരിച്ചു. നൂറുകണക്കിനു പേർക്കു പരുക്കേറ്റു. ലെബനനിലും ഭൂചലനം അനുഭവപ്പെട്ടു.