Latest News

ഹരിയാനയിലെ സോനിപതില്‍ ഭൂചലനം; പ്രകമ്പനത്തില്‍ വിറച്ച് ഡല്‍ഹിയും ഉത്തര്‍പ്രദേശും

ഉച്ച കഴിഞ്ഞ് 3.37ഓടെയാണ് റിക്‌ടർ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായത്

ന്യൂഡല്‍ഹി: ഹരിയാനയിലെ സോനിപതില്‍ ഭൂമികുലുക്കം. ഉച്ച കഴിഞ്ഞ് 3.37ഓടെയാണ് റിക്‌ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായത്. ഭൂചലനത്തില്‍ ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും ചില ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായി. ആളപായമോ നാശനഷ്‌ടമോ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ഈ വര്‍ഷം മെയ് ആദ്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും അനുഭവപ്പെട്ടിരുന്നു. നിമിഷങ്ങളോളം മാത്രം ഉണ്ടായ പ്രകമ്പനം പഞ്ചാബിലും ഹരിയാനയിലും ജമ്മു കശ്‌മീരിലും അനുഭവപ്പെട്ടു.

Web Title: Earthquake in sonipat tremors felt in delhi ncr

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com