scorecardresearch
Latest News

അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിയില്‍ ഭൂകമ്പം; ഡൽഹിയിലും കശ്മീരിലും തുടർ ചലനം

റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്

Delhi, Earthquake
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ 9.45 നാണ് 181 കിലോമീറ്റർ ആഴത്തിലും 5.7 തീവ്രതയിലും ഭൂചലനം ഉണ്ടായത്. ജമ്മു കാശ്മീരിലേയും ഡൽഹിയിലേയും ചില ഭാഗങ്ങളിൽ തുടർ ചലനമുണ്ടായി.

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് 259 കിലോമീറ്റർ വടക്കുകിഴക്ക്, താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നിന്ന് 317 കിലോമീറ്റർ തെക്കുകിഴക്ക്, പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്ന് 346 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ്, ഗുൽമാർഗിൽ നിന്ന് 395 കിലോമീറ്റർ വടക്ക് പടിഞ്ഞാറ്, ജമ്മു കശ്മീരിലെ ശ്രീനഗറിന് 422 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിലായാണ് ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

Also Read: രാജ്യത്ത് 1.27 ലക്ഷം പേര്‍ക്ക് കോവിഡ്, 1,059 മരണം; രോഗവ്യാപന നിരക്ക് 7.9 ശതമാനം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Earthquake in pakistan tremors felt in delhi jk