/indian-express-malayalam/media/media_files/2025/09/19/earth-quake-2025-09-19-10-29-02.jpg)
West Bengal Earthquake Updates
West Bengal Earthquake Updates: കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ഭൂചനനം. രാവിലെ പത്ത് മണിയോടെയാണ് കൊൽക്കത്ത നഗരത്തിലും പശ്ചിമബംഗാളിലെ മറ്റ് ഭാഗങ്ങളിലും ഭൂകമ്പം ഉണ്ടായത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.ഇതിനുപിന്നാലെയാണ് ബംഗ്ലാദേശിനോട് ചേർന്ന് കിടക്കുന്ന പശ്ചിമ ബംഗാളിലും ഭൂചലനം അനുഭവപ്പെട്ടത്.
Also Read:ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലെ നർസിംഗ്ഡയിൽ നിന്ന് 13 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറിയാണ്. ഭൂചലനം പശ്ചിമ ബംഗാളിലാകെ കനത്ത പരിഭ്രാന്തിപ്പരത്തി. ജനങ്ങൾ വീട്, ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ഓടിമാറി തുറസ്സായ സ്ഥലങ്ങളിൽ ഒത്തുകൂടിയിരിക്കുകയാണ്. ജനസാന്ദ്രത ഏറെയുള്ള നഗരമാണ് കൊൽക്കത്ത.
Also Read:യുറോപ്യൻ യൂണിയൻ ഉപരോധം; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി റിലയൻസ്
ഭൂചലനത്തിന്റെ തീവ്രത വിവരിച്ചുകൊണ്ട്, നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാരനഗറിൽ നിന്നുള്ള പിആർ പ്രൊഫഷണലായ പ്രിയങ്ക ചതുർവേദി പറഞ്ഞു: ''ഞാൻ ഒരു കോൺഫറൻസ് കോളിലായിരുന്നു. പെട്ടെന്ന്, ഞാനിരുന്ന സോഫ കുലുങ്ങുന്നതായി തോന്നി, നിമിഷങ്ങൾക്കുള്ളിൽ അത് ഒരു ഭൂകമ്പമാണെന്ന് എനിക്ക് മനസ്സിലായി. ആദ്യമായി, ഇത്രയും ശക്തമായ ഭൂചലനങ്ങൾ ഇവിടെ അനുഭവപ്പെടുന്നത്". ഭൂചലനം 30 സെക്കൻഡിലേറെ നീണ്ടുനിന്നുവെന്ന് അലിപൂരിലുള്ള രവീന്ദ്ര സിംഗ് പറഞ്ഞു.
Also Read:കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്‌ക്കെതിരെ പുതിയ കുറ്റപത്രം
അതേസമയം, സംസ്ഥാനത്ത് വ്യാപകമായി ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പശ്ചിമ ബംഗാൾ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More: കശ്മീർ ടൈംസിലെ റെയ്ഡ്; തോക്കും വെടിയുണ്ടകളും കണ്ടെത്തിയതായി അന്വേഷണ ഏജൻസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us