/indian-express-malayalam/media/media_files/uploads/2018/05/Earthquake-Re.jpg)
ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ അതിർത്തി രാജ്യമായ താജികിസ്ഥാൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. പാക്കിസ്ഥാനിലും ഇന്ത്യയിലും നേരിയ ഭൂചലനം ഉണ്ടായി.
വൈകിട്ട് 4.15 ഓടെയാണ് പഞ്ചാബ്, ഹരിയാന, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നേരിയ തോതിൽ ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കശ്മീർ താഴ്‌വരയിൽ ഭൂചലനം അനുഭവപ്പെട്ടതായി എഎൻഐ റിപ്പോർട്ടുണ്ട്.
അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിൽ കെട്ടിടങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതായും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ജിയോളജിക്കൽ സർവേ അനുസരിച്ച് താജികിസ്ഥാനിലെ ഇഷ്കാഷിമിൽനിന്നും 36 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
M6.1 #earthquake (#землетрясение) strikes 185 km SE of #Kŭlob (#Tajikistan) 17 min ago. Updated map of its effects: pic.twitter.com/uhm0Cfj1Eu
— EMSC (@LastQuake) May 9, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us