/indian-express-malayalam/media/media_files/2025/09/19/earth-quake-2025-09-19-10-29-02.jpg)
അലാസ്‌കയിൽ ഭൂചലനം
ജുന്യൂ: അലാക്‌സ-കാനഡ അതിർത്തിയിൽ ഭൂചലനം. അലാസ്‌കക്കും കനേഡിയൻ പ്രദേശമായ യൂക്കോണിനും ഇടയിലുള്ള പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണുണ്ടായത്. സുനാമി മുന്നറിയിപ്പോ നാശനഷ്‌ടങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
Also Read:ഗാസ സമാധാന കരാറിന്റെ രണ്ടാം ഘട്ടം ഉടൻ; ട്രംപുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹു
അലാസ്‌കയിലെ ജുന്യൂനിന് ഏകദേശം 230 മൈൽ വടക്കുപടിഞ്ഞാറായും യൂക്കോണിലെ വൈറ്റ്ഹോഴ്‌സിന് പടിഞ്ഞാറ് 155 മൈൽ അകലെയുമാണ് ഭൂചലനമുണ്ടായതെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനം ഏറ്റവും കൂടതൽ ബാധിച്ച യൂക്കോണിൻ്റെ ഭാഗം പർവത പ്രദേശങ്ങളാണെന്നും കുറച്ച് ആളുകൾ മാത്രമേ അവിടെയുള്ളുവെന്നും നാച്ചുറൽ റിസോഴ്‌സ് കാനഡയിലെ ശാസ്‌ത്രജ്ഞയായ അലിസൺ ബേർഡ് പറഞ്ഞു.
Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം
അലാസ്‌കയിലെ യാകുടാറ്റിൽ നന്ന് ഏകദേശം 91 കിലോമീറ്റർ മാറി ഏകേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ തുടർചലനങ്ങളുമുണ്ടായി. ഇതേ തുടർന്ന് ഭൂചനല പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കാനും സുരക്ഷ നിർദേശങ്ങൾ പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് അലാസ്‌ക ഉപദ്വീപിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. അലാസ്‌ക ഉപദ്വീപിലെ പോപ്പോഫ് ദ്വീപിലെ സാൻഡ് പോയിൻ്റിന് സമീപമാണ് ഭൂകമ്പം ഉണ്ടായത്. 7.0-7.9 തീവ്രതയുള്ളതയി കണക്കാക്കപ്പെടുന്ന ഏകദേശം 10-15 ഭൂകമ്പങ്ങൾ എല്ലാ വർഷവും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള സംസ്ഥാനമാണ് അലാസ്‌ക. ലോകത്തിലെ ഭൂകമ്പങ്ങളിൽ ഏകദേശം 11 ശതമാനവും യുഎസിലെ ഭൂകമ്പങ്ങളിൽ 15 ശതമാനവും ഇവിടെയാണ് സംഭവിക്കുന്നത്.
Also Read:യുക്രെയ്ൻ യുദ്ധം: അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്
പസഫിക് പ്ലേറ്റ് വടക്കേ അമേരിക്കൻ പ്ലേറ്റിന് താഴെയായി അലാസ്‌ക-അലൂഷ്യൻ മെഗാത്രസ്‌റ്റിലൂടെ കടന്നുപോകുന്ന പസഫിക് റിങ് ഓഫ് ഫയറിനടുത്തുള്ള അതിൻ്റെ സ്ഥാനമാണ് ഉയർന്ന തോതിലുള്ള ഭൂകമ്പ പ്രവർത്തനത്തിന് കാരണം. ഇത് 2,500 മൈലിലധികം വ്യാപിച്ച് കിടക്കുന്ന ഒരു പ്രധാന ഫോൾട്ട് സിസ്‌റ്റമാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പങ്ങിലൊന്നാണ് 1964 ലെ ഗ്രേറ്റ് അലാസ്‌ക ഭൂകമ്പം. 9.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. വടക്കേ അമരിക്കയിലെ ഏറ്റവും ശക്തമായ ഭൂകമ്പവും ലോകത്തിലെ രണ്ടാമത്തെ വലിയ ഭൂകമ്പവുമാണ്. ഈ ഭൂകമ്പങ്ങൾ പലപ്പോഴും സുനാമി മുന്നറിയിപ്പുകൾക്ക് കാരണമാകുന്നു. ഇവ അലൂഷ്യൻ മെഗാത്രസ്‌റ്റിലൂടെ കടൽത്തീരത്തെ മാറ്റുകയും അപകടകരമായ സമുദ്ര തിരമാലകൾ സൃഷ്‌ടിക്കുകയും ചെയ്യും.
Read More:ഒടുവിൽ ട്രംപിന് സമാധാനത്തിനുള്ള പുരസ്‌കാരം; വലിയ അംഗീകാരമെന്ന് യുഎസ് പ്രസിഡന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us