ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭൂചലനം. ഡൽഹിയിലെ ചില പ്രദേശങ്ങളിലും ഒരു മിനിറ്റോളം ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ സർവീസ് നിർത്തിവച്ചു.

ശ്രീനഗറിൽ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് വിവരം. ഓഫീസുകളിൽനിന്നും വീടുകളിൽനിന്നും ജനങ്ങൾ പുറത്തേക്ക് ഇറങ്ങിയോടി. ഡൽഹിയിൽ നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ്, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ശ്രീനഗറിൽ ഓഫീസുകളിൽനിന്നും ജീവനക്കാർ പുറത്തിറങ്ങി നിൽക്കുന്നു

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തുടർച്ചയായാണ് ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കാബൂളിൽ ഉണ്ടായത്. പാക്കിസ്ഥാനിലും ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook