scorecardresearch

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ബംഗ്ലാദേശിലും പ്രകമ്പനം

ചൊവ്വാഴ്ച രാത്രി 9:07 ഓടെയാണ് കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളെ നടുക്കിയ ഭൂചലനമുണ്ടായത്

ചൊവ്വാഴ്ച രാത്രി 9:07 ഓടെയാണ് കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളെ നടുക്കിയ ഭൂചലനമുണ്ടായത്

author-image
WebDesk
New Update
Earthquake

പ്രതീകാത്മക ചിത്രം

കൊൽക്കത്ത: മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും അയൽരാജ്യമായ ബംഗ്ലാദേശിലും പ്രകമ്പനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9:07 ഓടെയാണ് കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളെ നടുക്കിയ ഭൂചലനമുണ്ടായത്.

Advertisment

Also Read: ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇത്രനല്ല കരാറിനു കാരണം മോദിയും ട്രംപും തമ്മിലുള്ള സൗഹൃദമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി

സെക്കൻഡുകളോളം നീണ്ടുനിന്ന പ്രകമ്പനത്തിൽ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും ബഹുനില കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിയിറങ്ങി. ഭൂചലനം അനുഭവപ്പെട്ട ഉടൻ തന്നെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Also Read: നിയമം അനുസരിക്കാനായില്ലെങ്കിൽ രാജ്യം വിട്ട് പോകൂ; വാട്‌സാപ്പിനും മെറ്റയ്ക്കും എതിരെ സുപ്രീം കോടതി

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം മ്യാൻമറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.  ഇന്തോനേഷ്യയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹൗറ, ദുർഗാപൂർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം.

Read More: ലോക്‌സഭയിലെ പ്രതിപക്ഷ ബഹളം; ഹൈബി ഈഡനും ഡീൻ കുര്യാക്കോസും അടക്കം 8 എംപിമാർക്ക് സസ്‌പെൻഷൻ

Earthquake Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: