scorecardresearch

അസമിലും മേഘാലയിലും ഭൂചലനം; തീവ്രത 6.4

അസിലെ സോണിത്പൂര്‍ ജില്ലയിലായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം

അസമിലും മേഘാലയിലും ഭൂചലനം; തീവ്രത 6.4

ഗുവാഹത്തി: അസമും മേഘാലയും ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. അസിലെ സോണിത്പൂര്‍ ജില്ലയിലായിരുന്നു ഇന്നു രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യഥാക്രമം 4, 3.1 തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ട് തുടർചലനങ്ങളുമുണ്ടായി. സംസ്ഥാനത്ത് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

രാവിലെ 7.51 നാണ് 17 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

”അസമില്‍ വലിയ ഭൂകമ്പമുണ്ടായി. എല്ലാവരുടെയും ക്ഷേമത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, എല്ലാവരോടും ജാഗ്രത പാലിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ജില്ലകളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചുവരുന്നു,” അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ട്വീറ്റ് ചെയ്തു. സോണിത്പൂരിലെ ധെകിയജുലി പട്ടണത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് മുതിര്‍ന്ന മന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.

തേസ്പൂരില്‍ നിരവധി കെട്ടിടങ്ങൾക്കും സോണിത്പൂര്‍ ജില്ലാ ആസ്ഥാനം, ഗുവാഹത്തി എന്നിവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Earthquake assam meghalaya west bengal