ലണ്ടൻ: ആദ്യ കോവിഡ് വാക്‌സിൻ ബാച്ച് എല്ലാവരിലും പൂർണമായി ഫലം കാണിക്കില്ലെന്ന് റിപ്പോർട്ട്. പുറത്തിറങ്ങാനിരിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് അപൂർണമായിരിക്കുമെന്ന് യുകെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സ് അധ്യക്ഷൻ കേറ്റ് ബിംഗ്‌ഹാം പറഞ്ഞു. “ആദ്യ തലമുറയിൽ ഉൾപ്പെടുന്ന കോവിഡ് വാക്‌സിൻ അപൂർണമായിരിക്കും. അത് എല്ലാവരിലും കൃത്യമായി പ്രവർത്തിക്കണമെന്നില്ല,” കേറ്റ് പറഞ്ഞു.

വളരെ ഫലപ്രദമായ, എന്നന്നേക്കുമായുള്ള ഒരു വാക്‌സിൻ എന്ന് പുറത്തിറക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്കിപ്പോൾ അറിയില്ല. അമിത ആത്മവിശ്വാസവും അലംഭാവവും അരുത്. ലാൻസെറ്റ് മെഡിക്കൽ ജേണലിലെ കുറിപ്പിൽ കേറ്റ് ബിംഗ്‌ഹാം എഴുതിയിരിക്കുന്നു.

Read Also: ആറ് ദിവസത്തിനിടെ ആറായിരത്തിനടുത്ത് രോഗികൾ; തൃശൂരിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

ചിലപ്പോൾ, ആദ്യ തലമുറ വാക്‌സിനുകൾ അപൂർണ്ണമാകാൻ സാധ്യതയുണ്ട്, അവ അണുബാധ തടയാതിരിക്കാനും രോഗലക്ഷണങ്ങൾ കുറയ്‌ക്കാനും സാധിക്കണമെന്നാണ് ലക്ഷ്യം, എങ്കിലും എല്ലാവരിലുമായി ഈ ആദ്യ ബാച്ച് വാക്‌സിൻ ദീർഘനേരം പ്രവർത്തിക്കില്ല,” കേറ്റ് ബിംഗ്‌ഹാം പറഞ്ഞു.

ഇപ്പോൾ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന വാക്‌സിനുകളിൽ വലിയൊരു ശതമാനവും പരാജയപ്പെട്ടേക്കാം. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന തരത്തിലുള്ള വാക്‌സിനുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുകെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സ് അധ്യക്ഷൻ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook