ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മുൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഹൃദയാഘാതം മൂലം പാർലമെന്റിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ അദ്ദേഹത്തെ റാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

ഉച്ചയ്ക്കായിരുന്നു സംഭവം. രാഷ്ട്രപതി പ്രണബ് മുഖർജി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇ.അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. സുരക്ഷാ ജീവനക്കാരും എംപിമാരും ചേർന്ന് അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. വിദ്ഗധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ.മാണി എന്നിവർ ആശുപത്രിയിലെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ