/indian-express-malayalam/media/media_files/uAfxIOOMguI8W9CXOXav.jpg)
പ്രതീകാത്മക ചിത്രം
കോയമ്പത്തൂർ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ ഡിവൈഎസ്‌പിയുടെ മകൻ അറസ്റ്റിൽ. പാപ്പനായക്കം പാളയം സ്വദേശി ധനുഷ് (27) ആണ് പിടിയിലായത്. റേസ് കോഴ്സ് പൊലിസാണ് പ്രതിയെ പിടികൂടിയത്. ഡിണ്ടിഗൽ ഡിവൈഎസ്‌പി തങ്കപാണ്ടിയുടെ മകനാണ് ധനുഷ്.
പൊള്ളാച്ചി ജ്യോതിനഗർ സ്വദേശിനിയും റെയ്സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25-കാരിയിൽ നിന്നാണ് പ്രതി സ്വർണവും പണവും തട്ടിയെടുത്തത്. മൂന്നു പവൻ സ്വർണവും 90,000 രൂപയും തട്ടിയെടുത്തതായാണ് പരാതി. അടുത്തിടെ ഡേറ്റിങ് ആപ്പിലൂടെയാണ് യുവതി ധനുഷിനെ പരിചയപ്പെടുന്നത്. ചാറ്റ് ചെയ്‌ത് സൗഹൃദത്തിലായ ഇരുവരും നവംബർ രണ്ടിനു നേരിട്ട് കാണാൻ തീരുമാനിക്കുകയായിരുന്നു.
Also Read: 'വൈറ്റ് കോളർ' ഭീകരവാദം; ഹരിയാനയിൽ നിന്നുള്ള മതപ്രഭാഷകൻ കസ്റ്റഡിയിൽ
നവക്കരയിലെ എത്തി സംസാരിക്കുന്നതിനിടെ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. തുടർന്ന്, സ്ഥലത്തെത്തിയ തന്റെ സുഹൃത്തിനൊപ്പം ചേര്‍ന്ന് പ്രതി യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. ഭീഷണിപ്പെടുത്തി 3 പവൻ സ്വർണം കവർന്ന ശേഷം ഫോണിലൂടെ 90,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. തുടർന്ന് യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ലേഡീസ് ഹോസ്റ്റലിനു മുന്നിൽ ഇറക്കിവിടുകയായിരുന്നു.
Also Read: ചെങ്കോട്ട സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി
രാത്രി 11 മണിക്ക് ശേഷം ഹോസ്റ്റലിൽ പ്രവേശനം ലഭിക്കാത്തതിനാൽ യുവതിക്ക് ധനുഷ് അടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തു നൽകി. എന്നാൽ ഭയംതോന്നിയ യുവതി ഈ സമയം വീട്ടുകാരെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് കോയമ്പത്തൂർ റേസ് കോഴ്‌സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ ധനുഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Read More: നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ തുടർചികിത്സ നൽകാൻ കുടുംബം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us