ന്യൂഡെല്‍ഹി: ഫെബ്രുവരി 22ന് രാജ്യവ്യാകപമായി ഇ- മെയില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ഐടി മേഖലയിലുള്ള തൊഴില്‍ ചൂഷണവും സുരക്ഷയില്ലായ്മയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കാണ് ജനങ്ങള്‍ ഇ മെയില്‍ അയക്കുക. 21ന് പ്രത്യേക ബുത്തുകള്‍ ഉണ്ടാക്കി ജനങ്ങള്‍ക്ക് അ-മെയില്‍ അയക്കാനുള്ള സൗകര്യവും സംഘടന ഒരുക്കുന്നുണ്ട്.

പൂനെ ഇൻഫോസിസ് ക്യാമ്പസിൽ കൊല്ലപ്പെട്ട കോഴിക്കോട് കുരുവട്ടൂർ സ്വദേശിനി രസീല രാജുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഐടി കമ്പനികളിലെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത് ഇറങ്ങുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. രസീലയുടെ വീട്ടുകാരെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു റിയാസിന്റെ പ്രതികരണം. രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നുള്ള ജനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ക്യാപെയിന്‍ സംഘടിപ്പിക്കുകയെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ