scorecardresearch

ഐടി മേഖലയിലെ ചൂഷണം: 22ന് രാജ്യവ്യാപകമായി ഡിവൈഎഫ്ഐയുടെ ഇ- മെയില്‍ ക്യാംപെയിന്‍

ഐടി മേഖലയിലുള്ള തൊഴില്‍ ചൂഷണവും സുരക്ഷയില്ലായ്മയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കാണ് ജനങ്ങള്‍ ഇ മെയില്‍ അയക്കുക

ഐടി മേഖലയിലുള്ള തൊഴില്‍ ചൂഷണവും സുരക്ഷയില്ലായ്മയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കാണ് ജനങ്ങള്‍ ഇ മെയില്‍ അയക്കുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഐടി മേഖലയിലെ ചൂഷണം: 22ന് രാജ്യവ്യാപകമായി ഡിവൈഎഫ്ഐയുടെ ഇ- മെയില്‍ ക്യാംപെയിന്‍

രസീലയുടെ പിതാവിനെ സന്ദര്‍ശിക്കുന്ന മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും

ന്യൂഡെല്‍ഹി: ഫെബ്രുവരി 22ന് രാജ്യവ്യാകപമായി ഇ- മെയില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ഐടി മേഖലയിലുള്ള തൊഴില്‍ ചൂഷണവും സുരക്ഷയില്ലായ്മയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കാണ് ജനങ്ങള്‍ ഇ മെയില്‍ അയക്കുക. 21ന് പ്രത്യേക ബുത്തുകള്‍ ഉണ്ടാക്കി ജനങ്ങള്‍ക്ക് അ-മെയില്‍ അയക്കാനുള്ള സൗകര്യവും സംഘടന ഒരുക്കുന്നുണ്ട്..

Advertisment

പൂനെ ഇൻഫോസിസ് ക്യാമ്പസിൽ കൊല്ലപ്പെട്ട കോഴിക്കോട് കുരുവട്ടൂർ സ്വദേശിനി രസീല രാജുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഐടി കമ്പനികളിലെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത് ഇറങ്ങുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു. രസീലയുടെ വീട്ടുകാരെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു റിയാസിന്റെ പ്രതികരണം. രാജ്യത്തെ എല്ലാ മേഖലകളില്‍ നിന്നുള്ള ജനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ക്യാപെയിന്‍ സംഘടിപ്പിക്കുകയെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

Dyfi Pune Narendra Modi Muhammed Riyaz

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: